അവാർഡി​െൻറ തിളക്കവുമായി വീണ്ടും രാജേന്ദ്രൻ മാഷ്​

(ചിത്രം) ഓച്ചിറ: സംസ്ഥാന സര്‍ക്കാറി​െൻറ അധ്യാപക അവാർഡിന് അർഹനായ തഴവ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ സി. രാജേന്ദ്രൻ സർവിസിൽ പ്രവേശിച്ച് 35 വർഷമാവുന്നു. ശിൽപിയും ചിത്രകാരനുമായ ഇദ്ദേഹം വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനാണ്. ആദിത്യവിലാസം സ്‌കൂളിലെ കുട്ടികള്‍ അഭിനയിച്ച് സി. രാജേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആറ്റത്തെകുറിച്ചുള്ള ശാസ്ത്രനാടകമായ 'ഒത്തിരി വലിയ ഇത്തിരി കൂനന്' ദേശീയ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാന കലാസാഹിത്യ സമിതി അവാര്‍ഡ്, വിദ്യാരംഗം കലാസാഹിത്യവേദി അവാര്‍ഡ്, സംസ്ഥാന ഉപഭോക്തൃസമിതി സംഘടിപ്പിച്ച നാടക മത്സരത്തില്‍ ഏറ്റവുംനല്ല സംവിധായകനുള്ള പുരസ്‌കാരം, കെ.എം.എ. ലത്തീഫ് പ്രതിഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തക ചിത്രരചനയില്‍ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. കലാഅധ്യാപക പരിശീലനത്തിലെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സനായും സജീവമാണ്. കരുനാഗപ്പള്ളി ബോയിസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 30 അടി ഉയരത്തിൽ നിര്‍മിച്ച 'ജീവതാളം' ശിൽപവും രാജേന്ദ്രനാണ് ഒരുക്കിയത്. സ്‌കൂളിലെ ദിനാചരണങ്ങളിലെ സജീവ സാന്നിധ്യമാണ് രാജേന്ദ്രന്‍. നൂറോളം കുട്ടികളെ അണിനിരത്തിയുള്ള ചലിക്കുന്ന ത്രിവണപതാക, മണ്‍കൂനയില്‍ തീര്‍ത്ത ചന്ദ്രോപരിതലം, പഠന സാമഗ്രികള്‍കൊണ്ടുള്ള അത്തക്കളം തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. മേമന തെക്ക് 'ചിത്രരഥ'ത്തിലാണ് താമസം. സ്വന്തം വീടും ഇദ്ദേഹത്തി​െൻറ കരവിരുതിൽ തീർത്തതാണ്. ചങ്ങന്‍കുളങ്ങര എസ്.ആര്‍.വി.യു.പി സ്‌കൂളിലെ അധ്യാപിക ജി. അജിതകുമാരിയാണ് ഭാര്യ. അര്‍ജുന്‍രാജ്, ആനന്ദരാജ് എന്നിവര്‍ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.