കൊല്ലം: കോര്‍പറേഷന്‍ കൗണ്‍സിലര്‍ തേവള്ളി വരവര്‍ണിനിയില്‍ കോകില എസ്. കുമാറും (23) പിതാവ് സുനില്‍കുമാറും (50) വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഒന്നാംപ്രതിക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും. രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു. ശക്തികുളങ്ങര കുറുമുളത്തോപ്പില്‍ അഖില്‍ അലക്‌സി(21)നാണ് അഡീഷനല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യ കോടതി കണ്ടെത്തിയെങ്കിലും പ്രതിയുടെ ചെറുപ്പം പരിഗണിച്ച് തടവുശിക്ഷ മൂന്നു വര്‍ഷമാക്കുകയായിരുന്നു. ഉത്രാടദിവസമായ 2016 സെപ്റ്റംബര്‍ 13നായിരുന്നു അപകടം. കാവനാട്ടുള്ള റസിഡൻറ്സ് അസോസിയേഷെൻറ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം കോകില പിതാവിനൊപ്പം ഇരുചക്ര വാഹനത്തില്‍ മടങ്ങിവരികയായിരുന്നു. ഇവരെ അലക്ഷ്യമായും അമിത വേഗത്തിലും പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. അഖില്‍ അലക്‌സ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഫയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്നു കോകിലയുടെ പിതാവ് സുനില്‍കുമാര്‍. കോര്‍പറേഷനില്‍ ആദ്യമായി ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ച രണ്ടു കൗണ്‍സിലര്‍മാരില്‍ ഒരാളാണ് കോകില. കോകിലയുടെ മാതാവും കൗണ്‍സിലറുമായ ബി. ഷൈലജ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. കോകിലയുടെ മരണത്തെ തുടര്‍ന്നുനടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഷൈലജ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.