വീണ്ടുമൊരു പരിസ്​ഥിതിദിനമെത്തുന്നു; വൃക്ഷ​െത്തെ നടലും ഫ്ലക്സ്​ നിരോധനവും പ്രഹസനം

കുളത്തൂപ്പുഴ: വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി കടന്നുവരുേമ്പാൾ മുൻവർഷങ്ങളിൽ നട്ട ആയിരക്കണക്കിന് വൃക്ഷെത്തെകൾ എവിടെ എത്തിയെന്ന് ആർക്കുമറിയില്ല. എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷത്തി​െൻറ പേരിൽ സോഷ്യൽ ഫോറസ്ട്രിയും ഇതര വകുപ്പുകളും ആയിരക്കണക്കിന് വൃക്ഷത്തൈകൾ പാതയോരങ്ങളിലും സർക്കാർ മന്ദിരങ്ങളുടെ വളപ്പുകളിലും നട്ട് ആഘോഷമാക്കുന്നത് പതിവാണ്. വിദ്യാലയങ്ങളിലൂടെ വൃക്ഷത്തൈ വിതരണം ചെയ്യുമെങ്കിലും ഏത് മരത്തി​െൻറ തൈകളാണ് തങ്ങൾക്ക് ലഭിച്ചതെന്നോ പ്രയോജനം എന്തെന്നോ വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകാറുമില്ല. ഇൗ തൈകളുടെ സംരക്ഷണം കടലാസുകളിൽ മാത്രമാവുകയും ചെയ്യും. പാതയോരങ്ങളിൽ നടുന്നതിൽ ഭൂരിഭാഗവും ആഴ്ചകൾക്കുള്ളിൽ കരിഞ്ഞുണങ്ങുകയോ കിളിർത്തുവരുന്നവ അപ്രത്യക്ഷമാവുകയോ ചെയ്യും. ചിലയിടത്ത് പാതയോരങ്ങളിൽ പടർന്നുപന്തലിച്ച് തണൽ മരമായി മാറിയ വൃക്ഷങ്ങൾ സ്വകാര്യ വ്യക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ നേതൃത്വങ്ങൾ നടത്തിയ കപട നാടകങ്ങൾ വഴി മുറിച്ചുനീക്കുകയും ചെയ്തിട്ടുണ്ട്. ഇക്കുറിയും പ്രദേശത്തെ സ്കൂളുകൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും വിതരണം ചെയ്യുന്നതിന് ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം തയാറാക്കിയിട്ടുള്ളത്. ഇതുതന്നെയാണ് പ്ലാസ്റ്റിക്കി​െൻറയും ഫ്ലക്സ് ബോർഡുകളുടെയും കാര്യത്തിലും. നിരോധനങ്ങൾ പലതും നിലവിലുണ്ടെങ്കിലും ഇവയൊന്നും കേരളത്തിൽ ബാധകമല്ലെന്ന നിലപാടിലാണ് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും. ഓരോരുത്തരും മത്സരിച്ചാണ് കവലകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത്. പരസ്യ പ്രചാരണങ്ങളിൽ ഗ്രീൻ േപ്രാട്ടോകോൾ ബാധകമാണെന്ന് പറയുന്ന രാഷ്ട്രീയപാർട്ടി നേതാക്കൾ തങ്ങളുടെ പ്രവർത്തകർ സ്ഥാപിക്കുന്ന പ്രചാരണ ബോർഡുകൾ പരിസ്ഥിതി സൗഹൃദമാണോ എന്ന് അന്വേഷിക്കാൻ തയാറാകുന്നില്ല. വിദ്യാഭ്യാസമന്ത്രിയുടെ നിശ്ചയദാർഢ്യം കൊണ്ട് സ്കൂൾ പ്രവേശനോത്സവങ്ങളിൽ രണ്ടുവർഷമായി പരിസ്ഥിതി സൗഹൃദ പരസ്യ ബോർഡുകളാണ് ഉപയോഗിക്കുന്നതെന്നത് പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. മറ്റ് വകുപ്പുകളുടെ മേധാവികളും ഇത്തരം നിർദേശം വകുപ്പുകൾക്ക് നൽകുകയാണെങ്കിൽ ഒരു പരിധിവരെ ഫ്ലക്സ് ബോർഡുകളുടെ ആധിക്യം കുറക്കാൻ സാധിക്കും. അെല്ലങ്കിൽ പരിസ്ഥിതി ദിനാചരണം ഇൗവർഷവും പ്രഹസനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.