തിരുവനന്തപുരം: സൗദി അറേബ്യയിലെ റിയാദിൽ ഹോട്ടൽ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജിയുടെ (47) ഭാര്യയും മാതാവുമാണ് മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും പരാതി നൽകിയത്. റിയാദിൽ പ്രാദേശിക പൊലീസ് സ്റ്റേഷനിലാണ് ഷാജിയുള്ളതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷാജിയും ഭാര്യാസഹോദരനായ ശോഭകുമാറും ചേർന്ന് 13 ലക്ഷം രൂപ മുതൽ മുടക്കി സൗദിയിലെ ഖമാസിൽ റസ്റ്റാറൻറ് തുടങ്ങിയതുമുതൽ പ്രാദേശിക ഹോട്ടലുടമകൾ പ്രശ്നങ്ങളുണ്ടാക്കുകയായിരുെന്നന്ന് ബന്ധുക്കൾ ആരോപിച്ചു. കട അടിച്ചുതകർത്തതിനു പിന്നാലെ ശോഭകുമാറിനെ കുത്തിപ്പരിക്കേൽപിക്കാനും ശ്രമിച്ചു. ഷാജിയെ കുത്തുകയും പല്ലുകൾ തകർക്കുകയും ചെയ്തു. ആക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 13ന് 80,000 റിയാൽ തന്ന് കേസ് ഒത്തുതീർക്കാമെന്ന് പറഞ്ഞ് ഷാജിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം രോഗബാധിതനായി സംസാരശേഷി നഷ്ടപ്പെട്ട ശോഭകുമാറിനെ നാട്ടിലെത്തിച്ചു. തുടർന്ന് ഷാജിയെ കാണാനില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും കുടുംബം പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പൊലീസ് സ്റ്റേഷനിലാണെന്ന് മനസ്സിലായത്. കേസ് പിൻവലിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. മാതാവ് സരസ്വതി, ഷാജിയുടെ ഭാര്യ ഡി.എസ്. കല, സഹോദരി കല, ജിത്തു എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.