കേന്ദ്രീയ വിദ്യാലയത്തിന് ഇനി പുതിയ കാമ്പസ്

കാവനാട്: കേന്ദ്രീയ വിദ്യാലയം പുതിയ കാമ്പസിലേക്ക് മാറുന്നു. പടിഞ്ഞാറെ കൊല്ലം മുളങ്കാടകത്ത് പ്രവർത്തിക്കുന്ന സ്കൂളാണ് രാമൻകുളങ്ങര വരമ്പേൽ ജങ്ഷന് സമീപം നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. പുതിയ അധ്യയനവർഷത്തെ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ പ്രവേശനോത്സവത്തോടെയാണ് ക്ലാസുകൾ ആരംഭിക്കുക. 26 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടസമുച്ചയത്തിൽ 36 ക്ലാസ് മുറികളാണുള്ളത്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, മൂന്ന് സയൻസ് ലബോറട്ടറികൾ, ജൂനിയർ സയൻസ് ലാബ്, ലൈബ്രറി, എസ്.യു.പി.ഡബ്ല്യു മുറി, ആർട്സ് റൂം, മാത്ത്സ് റൂം, സ്പോർട്സ് റൂം, 1500 വിദ്യാർഥികൾക്ക് ഒരേസമയം ഒത്തുചേരാൻ കഴിയുന്ന മേൽക്കൂരയോടുകൂടിയ അസംബ്ലി ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രത്യേക കളിസ്ഥലവും കാമ്പസിൽ തയാറാക്കിയിട്ടുണ്ട്. മുളങ്കാടകത്തുനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാനാവശ്യമായ നടപടികൾ പി.ടി.ഐയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു. 31ന് അധ്യയനം ആരംഭിക്കുമെങ്കിലും കെട്ടിടസമർപ്പണവും ഔപചാരിക ഉദ്ഘാടനവും കേന്ദ്രമന്ത്രി പ്രകാശ് ജാേവദ്കർക്ക് സൗകര്യപ്രദമായ തീയതിയിൽ നടക്കും. 'പിണറായി പരാജിതനായ ആഭ്യന്തരമന്ത്രി' കൊല്ലം: കേരള ചരിത്രത്തിലെ എക്കാലത്തെയും പരാജിതനും പിടിപ്പുകെട്ടവനുമായ പൊലീസ് മന്ത്രിയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം തെളിയിച്ചതായി നാഷനൽ േട്രഡ് യൂനിയൻ കോൺഗ്രസ് (എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ. റഹിംകുട്ടി. കുറഞ്ഞപക്ഷം കോടിയേരി പുലർത്തിയിരുന്ന മികവെങ്കിലും പിണറായിക്ക് ഉണ്ടാകേണ്ടിയിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ജീവൻ അപകടപ്പെടുത്തുന്ന ആഭ്യന്തരമന്ത്രിയെന്ന അപഖ്യാതിയാണ് പിണറായിക്കുള്ളത്. ഈ അവസരത്തിലെങ്കിലും ആഭ്യന്തരമന്ത്രികുപ്പായം ഒഴിഞ്ഞ് കഴിവുറ്റ മറ്റാരെയെങ്കിലും സ്ഥാനം ഏൽപിക്കാൻ അദ്ദേഹം തയാറാകണമെന്നും റഹിംകുട്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.