വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന്​ ജീവപര്യന്തം

തിരുവനന്തപുരം: വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും. നെടുവിള വീട്ടിൽ ചെല്ലമ്മയുടെ മകൾ എസ്താറിനെ (50) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നെയ്യാറ്റിൻകര മാമ്പഴക്കര നെടുവിള പുത്തൻവീട്ടിൽ വത്സലനെ (52) ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. സീത ശിക്ഷിച്ചത്. പിഴത്തുകയായ രണ്ടു ലക്ഷം രൂപ എസ്താറി​െൻറ മൂന്ന് മക്കൾക്ക് നൽകണം. 2011 നവംബർ നാലിന് രാവിലെ 11നാണ് സംഭവം. 20 വർഷം ഗൾഫിലായിരുന്ന വത്സലൻ കൊലനടക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. വത്സലനും കുടുംബവും റോമൻ കാത്തലിക്സ് വിശ്വസികളായിരുന്നു. വത്സലൻ വിദേശത്തായിരുന്നപ്പോൾ ഭാര്യ എസ്താർ പെന്തക്കോസ്തിൽ ചേർന്നു. പെന്തക്കോസ്‌ത് പള്ളിയിൽ പ്രാർഥനക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുമുണ്ടായിരുന്നു. വത്സലൻ വെട്ടുകത്തിയുമായി അമ്മയെ ഓടിക്കാറുണ്ടായിരുന്നെന്ന് മക്കളായ സീന, ബീന, അനീഷ് എന്നിവർ കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും പ്രതി ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. ദൃക്‌സാക്ഷികൾ ഇല്ലായിരുന്ന കേസിൽ സാഹചര്യത്തെളിവും ശാസ്‌ത്രീയതെളിവുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.