കോളജുകൾക്ക്​ സ്​ഥിരം അഫിലിയേഷൻ വിചിത്ര മാർഗനിർദേശവുമായി സാ​േങ്കതിക സർവകലാശാല

* മൂന്ന് വർഷം പഴക്കമുള്ള സർവകലാശാലയിൽ ആറ് വർഷത്തെ അഫിലിയേഷൻ വേണമെന്ന് വ്യവസ്ഥ തിരുവനന്തപുരം: എൻജിനീയറിങ് കോളജുകൾക്ക് സ്ഥിരാംഗീകാരത്തിന് വിചിത്ര മാർഗനിർദേശവുമായി സാേങ്കതിക സർവകലാശാല. സർവകലാശാല ഗവേണിങ് കൗൺസിൽ, എക്സിക്യുട്ടീവ് കൗൺസിൽ എന്നിവ അംഗീകരിച്ച മാർഗനിർദേശം നിലനിൽക്കെയാണ് വൈസ്ചാൻസലർ പുതിയ മാർഗനിർദേശം പുറെപ്പടുവിച്ചത്. മൂന്ന് വർഷം പഴക്കമുള്ള സർവകലാശാലക്ക് കീഴിൽ ആറ് വർഷത്തെ അഫിലിയേഷൻ ഉള്ള കോളജുകൾക്ക് മാത്രമേ സ്ഥിരാംഗീകാരം നൽകൂവെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. പുതുതായി രൂപവത്കരിച്ച സർവകലാശാല കോളജുകൾക്ക് അഫിലിയേഷൻ നൽകാൻ തുടങ്ങിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. എന്നാൽ ആറ് വർഷത്തെ അഫിലിയേഷനാണ് സ്ഥിരം അഫിലിയേഷനുവേണ്ടി സർവകലാശാല നിർദേശിക്കുന്നത്. ഫലത്തിൽ ഒരു കോളജിനും സ്ഥിരം അഫിലിയേഷന് അപേക്ഷിക്കാൻ കഴിയാത്ത രീതിയിലാണ് വൈസ്ചാൻസലർ പുറപ്പെടുവിച്ച മാർഗനിർദേശം. 70 ശതമാനം സീറ്റുകളിൽ വിദ്യാർഥി പ്രവേശനവും 70 ശതമാനം വിജയവും നിർബന്ധമാണ്. അധ്യാപകരുടെ പ്രായപരിധി പരമാവധി 65 വയസായിരിക്കണം. നിലവിൽ എ.െഎ.സി.ടി.ഇ നിർദേശിച്ച ഉയർന്ന പ്രായപരിധി 70വയസാണ്. എ.െഎ.സി.ടി.ഇ ശമ്പള സ്കെയിൽ അനുവദിക്കണം. പ്രഫസർ, അസോ. പ്രഫസർ തസ്തികയിലുള്ളവർക്ക് 15 വർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ അഞ്ച് വർഷം പി.എഛ്.ഡിയോടെയായിരിക്കണം. അസി. പ്രഫസർക്ക് എ.െഎ.സി.ടി.ഇ നിർദേശിച്ച യോഗ്യത ഉണ്ടായിരിക്കണം. അധ്യാപകരുടെ യോഗ്യത തെളിയിക്കുന്ന രേഖകൾ സർവകലാശാലക്ക് ഹാജരാക്കണം. ഒരു വർഷത്തിൽ പത്ത് ശതമാനത്തിൽ കൂടുതൽ അധ്യാപകരെ മാറ്റാൻ പാടില്ല. അധ്യാപകർക്ക് സർവകലാശാലയിൽ രജിസ്റ്റർ നമ്പർ ഉണ്ടായിരിക്കണം. അധ്യാപക മാറ്റം സർവകലാശാലയുടെ അനുമതിയോടെ പാടുള്ളൂ. പകുതി ബി.ടെക്ക് കോഴ്സുകൾക്ക് നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷ​െൻറ (എൻ.ബി.എ) അംഗീകാരം ഉണ്ടായിരിക്കണം. നേരത്തെ സർവകലാശാല അംഗീകരിച്ച മാർഗരേഖ പ്രകാരം സ്വാശ്രയ മേഖലയിലേത് ഉൾപ്പെടെ 13 കോളജുകൾക്ക് സ്ഥിരം അഫിലിയേഷൻ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സർക്കാർ ഇടപെട്ട് തടയുകയായിരുന്നു. ഇതിനെതിരെ പത്തനംതിട്ട ശ്രീബുദ്ധ, എറണാകുളം രാജഗിരി, കോട്ടയം സെയ്ൻറ് ഗിറ്റ്സ്, തൃശൂർ ജ്യോതി തുടങ്ങിയ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്നത്തിൽ നാലാഴ്ചക്കകം തീരുമാനമെടുക്കാൻ കോടതി സർവകലാശാലക്ക് നിർദേശം നൽകി. ഇതെ തുടർന്നാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. അർഹതയുള്ള കോളജുകളുടെ സ്ഥിരാംഗീകാരം തടയാൻ ലക്ഷ്യമിട്ടാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചതാണെന്ന് കോളജുകൾ ആരോപിക്കുന്നത്. വൈസ്ചാൻസലർ പുറപ്പെടുവിച്ച മാർഗനിർദേശത്തിന് നിയമപ്രാബല്യമിെല്ലന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഇവർ പറയുന്നു. സ്ഥിരം അഫിലിയേഷൻ ലഭിച്ചാൽ മാത്രമേ കോളജുകൾക്ക് യു.ജി.സി ഉൾപ്പെടെയുള്ളവയുടെ ഫണ്ടിങിനായി അപേക്ഷിക്കാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.