കൊല്ലം: െകവിെൻറ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാനാണ് യു.ഡി.എഫും ചില മാധ്യമങ്ങളും ശ്രമിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലേഗാപാൽ. സി.പി.എമ്മിനും സർക്കാറിനുമെതിരെ അടിക്കാൻ കിട്ടിയ വടിയായി ഇതിനെ അവർ ഉപയോഗിച്ചുെവന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രണയ വിവാഹത്തിെൻറ പേരിൽ നടന്ന അരുംകൊലയെ സി.പി.എം ശക്തമായി അപലപിച്ചിരുന്നു. പ്രതിപട്ടികയിൽ കോൺഗ്രസ് പ്രവർത്തകർ ഉണ്ടെന്ന് വ്യകതമായതോടെ കള്ളന്മാർ കപ്പലിൽ തന്നെ എന്ന സ്ഥിതിയാണ്. ഒന്നാംപ്രതിയായ ഷാനു ചാക്കോക്ക് ശക്തമായ കോൺഗ്രസ് ബന്ധമുണ്ട്. പുനലൂരിൽ അറസ്റ്റിലായ മറ്റുള്ളവരും കോൺഗ്രസ് പ്രവർത്തകരാണ്. ഒന്നാംപ്രതിയുടെ അമ്മയും അറിയപ്പെടുന്ന കോൺഗ്രസ് കുടുംബത്തിൽപെട്ടതാണെന്നാണ് അറിയുന്നത്. സി.പി.എമ്മിനും സർക്കാറിനുമെതിരെ പ്രയോഗിച്ച രാഷ്ട്രീയ ആയുധത്തിെൻറ മുന ഒടിഞ്ഞ സാഹചര്യമാണിപ്പോൾ. കുപ്രചാരണത്തിന് നേതൃത്വം നൽകിയ ഇക്കൂട്ടർ ഇനിയെങ്കിലും മാപ്പുപറയാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.