സ്​റ്റാര്‍ട്ടപ് മേഖലയില്‍ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന ഐ.ടി നയത്തില്‍ യുവജന സംരംഭകര്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ശിപാര്‍ശയുടെ ചുവടുപിടിച്ചാണിത്. സീനിയര്‍, ഓണററി, ബയോ ഫാബ്, റിസര്‍ച് (ധനകാര്യം, പദ്ധതി, വ്യവസായം, സ്റ്റാര്‍ട്ടപ് അന്തരീക്ഷം സംബന്ധിച്ച റിപ്പോര്‍ട്ട്), ജൂനിയര്‍ ഫെലോഷിപ് (സാങ്കേതികവിദ്യയില്‍ വനിതകള്‍, സാമൂഹികവികസനം, പൊതു സാങ്കേതിക വിദ്യ, ഐ.ഇ.ഡി.സി നേതൃവികസനം) എന്നിങ്ങനെ തരംതിരിച്ചാണ് അവസരങ്ങളുള്ളത്. ആകര്‍ഷകമായ സാമ്പത്തിക പാക്കേജാണ് ഫെലോഷിപ്പായി നല്‍കുന്നത്. അവരവരുടെ പദ്ധതിരേഖ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടിങ് ഓഫിസറും ആതിഥേയസ്ഥാപനവും ഫെലോകള്‍ക്ക് അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.