കേരളത്തിൽ കാലവർഷമെത്തി

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രതീക്ഷിച്ചതിനും ഒരു ദിവസം മുമ്പേയാണിത്. അടുത്ത 48 മണിക്കൂർ കനത്ത മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ 31വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരള-കർണാടക തീരത്ത് അറബിക്കടലി​െൻറ തെക്ക് കിഴക്ക് രൂപപ്പെട്ട ന്യൂനമർദം ശക്തമായി നിലനിൽക്കുകയാണ്. കേരള-കർണാടക തീരത്തും ലക്ഷദ്വീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റി​െൻറ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.