'റുസ' രണ്ടാംഘട്ടത്തിൽ കേരളത്തിന്​ 329 കോടി രൂപ

തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാ​െൻറ (റുസ) രണ്ടാംഘട്ടത്തിൽ കേരളത്തിന് 329 കോടി രൂപ അനുവദിച്ചു. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന റുസ പദ്ധതി അംഗീകാര ബോർഡ് യോഗത്തിലാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാനത്തെ രണ്ട് സർവകലാശാലകൾക്കും അഞ്ച് സ്വയംഭരണ കോളജുകൾക്കും 102 സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കുമായാണ് ഫണ്ട്. ഗവേഷണം, നൂതനവും ഗുണപരവുമായ പദ്ധതികൾ എന്നിവക്കായി എം.ജി, കുസാറ്റ് സർവകലാശാലകൾക്ക് 50 കോടി രൂപ വീതം അനുവദിച്ചു. സ്വയംഭരണ കോളജുകളുടെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനായി അഞ്ച് കോളജുകൾക്ക് അഞ്ച് കോടി വീതം അനുവദിച്ചു. കളമശ്ശേരി രാജഗിരി, കോഴിേക്കാട് ഫാറൂഖ് കോളജ്, സ​െൻറ് ജോസഫ്സ് ദേവഗിരി, കോതമംഗലം മാർ അത്തനേഷ്യസ്, മരിയൻ കുട്ടിക്കാനം എന്നീ സ്വയംഭരണ കോളജുകൾക്കാണ് തുക ലഭിക്കുക. അടിസ്ഥാനസൗകര്യവികസനത്തിനായി 102 കോളജുകൾക്ക് രണ്ട് കോടി വീതമാണ് അനുവദിച്ചത്. ഇൗ ഇനത്തിൽ മാത്രം കേരളത്തിന് 204 കോടി രൂപയാണ് ലഭിക്കുക. റുസയുടെ ആദ്യഘട്ടത്തിൽ സർക്കാർ കോളജുകൾക്കും സർവകലാശാലകൾക്കും മാത്രമാണ് അപേക്ഷിക്കാൻ സർക്കാർ അവസരം നൽകിയത്. ഇത്തവണ എയ്ഡഡ് കോളജുകൾക്ക് കൂടി അനുമതി നൽകുകയായിരുന്നു. മൊത്തം അനുവദിച്ച 329 കോടിയിൽ 60 ശതമാനം കേന്ദ്രവിഹിതവും അവശേഷിക്കുന്നത് സംസ്ഥാനവിഹിതവുമായിരിക്കും. പുതിയ മോഡൽ ഡിഗ്രി കോളജുകൾ, പ്രഫഷനൽ കോളജ് തുടങ്ങിയവക്കായുള്ള കേരളത്തി​െൻറ അപേക്ഷകൾ പരിഗണിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.