പ്രതാപകാലത്തേക്ക്​ മടങ്ങാനൊരുങ്ങി കുണ്ടറ സിറാമിക്സ്​

കുണ്ടറ: ബ്രിട്ടീഷ് കാലഘട്ടത്തിൽ ആരംഭിച്ച കുണ്ടറയിലെ പ്രമുഖ വ്യവസായസ്ഥാപനമായ സിറാമിക്സ് ഫാക്ടറി നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്നു. നവീകരണത്തി​െൻറ ആദ്യഘട്ടമായ എൽ.പി.ജി പ്ലാൻറി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ക്ലേയിൽനിന്ന് പെയിൻറ് ഉൽപാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളായ കയോളിൻ ലംപ്സ്, കയോളിൻ പൗഡർ എന്നിവ നിർമിക്കുന്നതിനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നത്. ഇവ കാവോ ഷൈൻ, കാവോ ഗ്ലാസ് എന്നീ ബ്രാൻഡുകളിൽ പുറത്തിറക്കും. ഫ്ലാഷ് ഡ്രയർ സ്ഥാപിക്കുന്നതിനും അനുബന്ധ ഉപകരണങ്ങൾക്കുമായി സർക്കാർ ബജറ്റിൽ പത്ത് കോടി അനുവദിച്ചിരുന്നു. യന്ത്രങ്ങൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു. ആഗസ്റ്റോടെ യന്ത്രങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. നവീകരണത്തി​െൻറ ഭാഗമായി കമ്പനിയുടെ മൊത്തം ഉൽപാദനത്തി​െൻറ അമ്പത് ശതമാനം പെയിൻറ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവാക്കും. ക്ലേ സംസ്കരണത്തിന് നേരേത്ത ഇന്ധനമായി ഉപയോഗിച്ചിരുന്നത് ഡീസലാണ്. അടുത്തകാലത്തായി ഇന്ധനം എൽ.പി.ജി ആക്കിയതോടെ നിർമാണെചലവിൽ ടണ്ണിന് 3000 രൂപയുടെ നേട്ടമുണ്ടായി. നവംബറോടെ ഇന്ധനം എൽ.എൻ.ജിയാവും. ഇതോടെ നിർമാണെചലവിൽ ടണ്ണിന് വീണ്ടും രണ്ടായിരം രൂപ കുറയും. സംസ്ഥാന സർക്കാർ സ്ഥാപനമായ സിറാമിക്സ് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത്. ചൈനക്ലേയിൽനിന്ന് പേപ്പർ പോളിഷിങ്ങിനുള്ള കയോളിൻ കോട്ടഡ് േഗ്രഡ്, കയോളിൻ ഫില്ലർ േഗ്രഡ് എന്നീ ഇനം പൗഡറായിരുന്നു പ്രധാനമായി ഉൽപാദിപ്പിച്ചിരുന്നത്. ക്ലേ ഉപയോഗിച്ചുള്ള േക്രാക്കറി ഇനങ്ങളും പ്രസിദ്ധമായിരുന്നു. പോർസിലൈൻ ഡിവിഷനും ക്ലേമൈൻ ചെയ്ത് സംസ്കരിക്കുന്ന കയോളിൻ ഡിവിഷനുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പോർസിലൈൻ ഡിവിഷൻ പൂട്ടിയിട്ട് കാൽനൂറ്റാണ്ടായി. പിന്നീട് പൂട്ടലി​െൻറ വക്കിലെത്തിയ കമ്പനിയെ ആറ് മാസം നീണ്ട തൊഴിലാളികളുടെയും നാട്ടുകാരുടെയും സമരത്തി​െൻറ ഫലമായാണ് തുറന്ന് പ്രവർത്തിക്കാൻ ഇടയാക്കിയത്. പൂർണമായി അടച്ചുപൂട്ടലി​െൻറ വക്കിലെത്തിയ കമ്പനിയെ വി.എസ്. അച്യുതാനന്ദൻ സർക്കാറി​െൻറ ഭരണകാലത്താണ് ധനസഹായം നൽകി നിലനിർത്താൻ ശ്രമിച്ചത്. അന്ന് ചൈനയിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടെ എത്തി നവീകരണത്തെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും മുന്നോട്ട് പോയില്ല. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേകിച്ചൊന്നും ചെയ്തുമില്ല. മേഴ്സിക്കുട്ടിയമ്മ എം.എൽ.എയും മന്ത്രിയും ആയതോടെ കമ്പനിയുടെ പുനരുദ്ധാരണത്തിനും കാലഘട്ടത്തിന് അനുസൃതമായ മാറ്റത്തിനും ശ്രമം ആരംഭിച്ചു. പുതിയ എം.ഡിയും ഡയറക്ടർ ബോർഡും വന്നതോടെ നവീകരണപ്രവർത്തനത്തിന് ആക്കം കൂടി. നിർമാണം പൂർത്തിയാക്കിയ എൽ.പി.ജി പ്ലാൻറി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് വ്യവസായവകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.