കൗശൽ കേന്ദ്രത്തെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയില്ല -ഷിബു ബേബിജോൺ

ചവറ: ഉപരിപഠനം ആഗ്രഹിക്കുന്ന സാധാരണക്കാരുടെ കുട്ടികളെ എല്ലാ മേഖലയിലും അറിവുള്ളവരാക്കാൻ ആരംഭിച്ച കൗശൽ കേന്ദ്രയെ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയില്ലെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ. മുസ്ലിം ലീഗ് പന്മന പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഭ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ മാതൃകയാക്കിയ കൗശൽ കേന്ദ്രം ആദ്യം തുടങ്ങുന്നത് ചവറയിലാണ്. വിശാലമായ കാഴ്ചപ്പാടിലൂടെ കുട്ടികൾക്ക് ലോക നിലവാരമുള്ള അറിവുകൾ കിട്ടേണ്ട സ്ഥാപനമാണ് പ്രയോജനപ്പെടാത്ത അവസ്ഥയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസ് പരീക്ഷാ റാങ്ക് ജേതാവ് അഫ്സൽ ഹമീദിനെ ഡോ. ജമാലുദ്ദീൻ ആദരിച്ചു. പന്മന പഞ്ചായത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ നൗഷാദ് യൂനുസ്, എം.എ. കബീർ എന്നിവർ അനുമോദിച്ചു. കിണറുവിള സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. വലിയത്ത് ഇബ്രാഹിം കുട്ടി, യൂസുഫ് കുഞ്ഞ്, വയലുവീട്ടിൽ റഷീദ്, ഹിഷാം സംസം, അബ്ദുൽ വഹാബ് മൂക്രാംകാട്ടിൽ, നിസാർ വേലിശ്ശേരി, എം.എ. ഹക്കിം, ഷൗക്കത്ത്, എം.എ. അൻവർ, നജ്മുദ്ദീൻ, എ. ഷംസുദ്ദീൻ, വിളയിൽ നൗഷാദ്, നജ്മുദീൻ, മുഹമ്മദ് ഖാജ, ബി. ഷെമീർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അൻസാരി പത്തനംതിട്ട കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. സ്കൂൾ കെട്ടിടത്തിന് പിന്നിൽ പ്രവേശനവാതിൽ വിവാദമായി -must- കരുനാഗപ്പള്ളി: വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത നഗരസഭയുടെ ബഡ്സ് സ്കൂളിന് നിർമാണത്തിൽ അശാസ്ത്രീയതയെന്ന് പരക്കെ ആക്ഷേപം. മുൻവശത്ത് വാതിൽപോലും ഇല്ലാതെ പണി കഴിപ്പിച്ചതിനാൽ ഏറെ സാഹസപ്പെട്ട് ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തി​െൻറ ഇടനാഴിയിലൂടെ ചുറ്റി വേണം ബഡ്സ് സ്കൂളിൽ പ്രവേശിക്കാൻ. ഇതാകട്ടെ പ്രത്യേക പരിഗണന അർഹിക്കേണ്ട മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ഏറെ ബുദ്ധിമുട്ടിക്കും. വാഹനത്തിൽ നിന്നിറങ്ങി മറ്റൊരാളി​െൻറ സഹായത്തോടെവേണം ഇത്തരം കുട്ടികൾ സ്കൂളിൽ പ്രവേശിക്കേണ്ടത്. അതിനാൽ ഏറെ സാഹസപ്പെടേണ്ടിവരും. മാത്രമല്ല അടുക്കളയിൽനിന്ന് മറ്റൊരു മുറിയിലൂടെ കടന്നുവേണം കുട്ടികളുടെ പഠനത്തിനായി ഒരുക്കിയിട്ടുള്ള ഹാളിലെത്താൻ. ഫിസിയോ തെറപ്പിക്കായി പ്രത്യേക മുറി വേണമെന്നാണ് ബഡ്സ് സ്കൂളിനെ സംബന്ധിച്ച് തദ്ദേശഭരണ ചട്ടം പറയുന്നത്. ഈ കെട്ടിടത്തിൽ വേണ്ടത്ര സ്ഥലം ഉണ്ടെങ്കിലും ക്രമീകരിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്തെ വിദഗ്ധരുമായി ആലോചിക്കാതെയാണ് കെട്ടിടത്തി​െൻറ രൂപരേഖ തയാറാക്കിയതെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.