കേരളപുരം പബ്ലിക്​ ലൈബ്രറി വാർഷികം

കുണ്ടറ: കേരളപുരം പബ്ലിക് ലൈബ്രറിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പരിസരശുചിത്വം ഉറപ്പാക്കി പകർച്ചവ്യാധികളെ അകറ്റുന്ന പ്രവർത്തനങ്ങളിൽ ലൈബ്രറികൾക്കും പ്രധാന പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ലൈബ്രറി പ്രസിഡൻറ് ബി. ബൈജു അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ഡോ. രാജശേഖരൻ, ലൈബ്രറി രക്ഷാധികാരി എസ്.എൽ. സജികുമാർ, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുളവന രാജേന്ദ്രൻ, ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, വി. പ്രസന്നകുമാർ, ജയ, നാടകപ്രതിഭ കേരളപുരം കലാം, ആർ. സുരേഷ് ബാബു, എസ്. സമീൻ എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണം കുണ്ടറ: റീച്ച് വേൾഡ് വൈഡ് ഓർഗനൈസേഷ​െൻറ നേതൃത്വത്തിൽ നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണംചെയ്യും. ഞായറാഴ്ച 12.30ന് ആറുമുറിക്കട മേലതിൽ കോംപ്ലക്സിൽ പെരിനാട് പഞ്ചാത്ത് പ്രസിഡൻറ് എൽ. അനിൽ ഉദ്ഘാടനം ചെയ്യും. ബ്രദർ റോയ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.