ശാസ്​താംകോട്ട ശുദ്ധജല തടാകം: ഇരുമ്പ് കഥ 'ആവി'യായി; ചോദ്യങ്ങൾ ബാക്കിയാക്കി പമ്പിങ്​ തുടങ്ങി

ശാസ്താംകോട്ട: ഉത്തരമില്ലാത്ത ചോദ്യങ്ങൾ ബാക്കിയാക്കി ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽനിന്നുള്ള പമ്പിങ് ജലഅതോറിറ്റി പുനരാരംഭിച്ചു. ശുദ്ധജല തടാകത്തിലെ വെള്ളത്തതിൽ മാരകമായ തോതിൽ ഇരുമ്പ് ബാക്ടീരിയയെ കണ്ടെന്ന കുപ്രചാരണം ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ ജല അതോറിറ്റി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ രണ്ടാഴ്ചക്കുശേഷം അതേ വെള്ളം പമ്പ് ചെയ്ത് ജനങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങുകയായിരുന്നു. 347 ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ശുദ്ധജലതടാകത്തിലെ ഇരുമ്പ് ബാക്ടീരിയ സാന്നിധ്യം രണ്ടുദിവസം പെയ്ത വേനൽമഴയിൽ ഇല്ലാതായെന്നാണ് ഇപ്പോൾ പറയുന്നത്. ഇല്ലാത്ത ഇരുമ്പ് ബാക്ടീരിയയുടെ കഥ മെനഞ്ഞ് ലോകം ശ്രദ്ധിക്കുന്ന തെളിനീർ ഖനിയുടെ വിശ്വാസ്യത തകർത്തത് എന്തിനാണെന്ന ചോദ്യം ശേഷിക്കുന്നു. ഇരുമ്പ് ബാക്ടീരിയയുടെ സാന്നിധ്യം കാരണം തടാകത്തിലെ വെള്ളം തിളപ്പിക്കുേമ്പാൾ പതയുന്നു എന്നതായിരുന്നു പ്രചാരണത്തിന് തുടക്കം കുറിക്കാൻ കാരണമായത്. ആദിക്കാട്ട് പമ്പ് ഹൗസിൽനിന്ന് പടിഞ്ഞാറെ കല്ലടയിലെ പ്രാദേശികപദ്ധതിയിലേക്ക് പേരിന് മാത്രം ശുദ്ധീകരണം നടത്തി വിതരണം ചെയ്ത വെള്ളത്തിലാണ് ഇൗ പ്രതിഭാസം കണ്ടത്. വേനലിൽ വെള്ളം ക്രമാതീതമായി വറ്റുേമ്പാൾ കിണറുകളിലെ വെള്ളത്തിൽ പോലും കാണുന്ന ഇൗ പ്രതിഭാസത്തെ ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരും ചില വിദഗ്ധരും ചേർന്ന് ഇരുമ്പ് ബാക്ടീരിയ സാന്നിധ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ വെള്ളം വലിയ സജ്ജീകരണമുള്ള ഫിൽറ്റർ ഹൗസിലൂടെ ശുദ്ധീകരിച്ച് വിതരണം ചെയ്ത കൊല്ലം കോർപറേഷനിലോ ചവറ, പന്മന, തേവലക്കര മേഖലകളിലോ വെള്ളം തിളപ്പിക്കുേമ്പാൾ പതഞ്ഞുപൊങ്ങിയില്ല. എന്നിട്ടും അയൺ ബാക്ടീരിയ എന്ന പ്രചാരണം വ്യാപകമായുണ്ടായി. ഇതിനിടെയാണ് തടാകത്തിൽ നിന്നുള്ള പമ്പിങ് നിർത്തി ദിനേന 14 ദശലക്ഷം ലിറ്റർ കനാൽ വെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യാനാരംഭിച്ചത്. മാലിന്യം വഹിച്ചെത്തുന്ന കനാൽ വെള്ളം കുടിവെള്ളമായി കൊടുക്കുേമ്പാഴാണ് തടാകത്തിലെ വെള്ളത്തി​െൻറ പരിശുദ്ധിക്ക് സ്ഥിരീകരണവുമായി വിവിധ സർക്കാർ ലാബുകളിൽ നിന്നുള്ള റിപ്പോർെട്ടത്തിയത്. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പ്രശ്നത്തിൽ ഇടപെട്ടു. ആരോഗ്യവകുപ്പ് അധികൃതരുടെ സമ്മതം കൂടി വാങ്ങി പമ്പിങ് തുടങ്ങാൻ കർശന നിർദേശം നൽകുകയായിരുന്നു. ഇല്ലാത്ത ഇരുമ്പ് ബാക്ടീരിയയുടെ പേരിൽ രണ്ടാഴ്ച ശുദ്ധജല തടാകത്തെ സംശയത്തി​െൻറ മുൾമുനയിൽ നിർത്തിയതിന് എന്ത് വിശദീകരണം നൽകുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് വേനൽമഴ സഹായത്തിനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.