െകാല്ലം: കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലെ വിദ്യാർഥികൾ 'വിദാഷ് 2018'എന്ന പേരിൽ ഡിസൈൻ െഫസ്റ്റ് നടത്തും. അഞ്ച് കേന്ദ്രങ്ങളിലായി മാലിന്യനിർമാർജനം, പരിസ്ഥിതി അവബോധം എന്ന ആശയത്തിൽ വ്യത്യസ്ത പരിപാടികളാണ് നടത്തുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊല്ലം ബീച്ചിൽ കലക്ടർ എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. ബീച്ച് ശുചീകരണവും മാലിന്യങ്ങൾ ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷൻ, സാൻഡ് ആർട്ട് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മേയർ വി. രാേജന്ദ്രബാബു, നടി കുക്കു പരമേശ്വരൻ തുടങ്ങിയവർ പെങ്കടുക്കും. 26ന് രാവിലെ ചിന്നക്കട സംബശിവൻ സ്ക്വയറിൽ 'നൊസ്റ്റാൽജിയ'പെയിൻറിങ് മത്സരം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 26ന് ഇവൻറ് ലൊക്കേഷൻ പരിപാടി 'ക്രിങ്കിൾ' ആശ്രാമത്തെ കുട്ടികളുടെ പാർക്കിൽ നടക്കും. മാലിന്യമുക്ത ജീവിതത്തിെൻറ ആവശ്യകത മുൻനിർത്തിയൊരുക്കുന്ന 'ജങ്ക് പാർക്ക്'പരിപാടി 27ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഒരുക്കും. 27ന് ചന്ദനത്തോപ്പ് കാമ്പസിൽ സമാപന സമ്മേളനം. വാർത്താസമ്മേളനത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ പി.ടി. ഗിരീഷ്, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ടി. രാധാകൃഷ്ണൻ, സ്റ്റുഡൻറ് കോഒാഡിനേറ്റർ ഹണി ജെയിംസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.