കൊല്ലം: സർക്കാറിെൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് നടത്തിവരുന്ന നവകേരളം -2018 പ്രദർശനമേളയിൽ പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമായ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിെൻറ (അസാപ്) വിദ്യാർഥികളുടെ സേവനം ശ്രദ്ധേയമായി. മൂന്ന് ഷിഫ്റ്റുകളിലായി അസാപ് വിദ്യാർഥികൾ മികവുറ്റ സേവനമാണ് കാഴ്ചവെച്ചത്. 15 വയസ്സിനും 25നും മധ്യേയുള്ള യുവജനങ്ങൾക്കായി അസാപ് ഒരുക്കിയ സൗജന്യ അഭിരുചി പരീക്ഷ ഏവർക്കും ഉപകാരപ്രദമായി. പ്രമുഖർ ക്ലാസുകളും സെമിനാറുകളും നടത്തി. നവകേരളം -2018 പ്രദർശനമേള വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.