റമദാൻ വിശേഷം

നമസ്കാര തൊപ്പിക്കും ആവശ്യക്കാർ ഏറെ കൊല്ലം: റമദാൻ വിപണിയിൽ നമസ്കാര തൊപ്പിക്കും ആവശ്യക്കാർ ഏറെ. തൊപ്പി വിപണിയിൽ ഏറെയും വിദേശ നിർമിതമാണ്. ഇന്തോനേഷ്യ, ചൈന, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാനമായും തൊപ്പികൾ എത്തുന്നത്. വിദേശത്തുനിന്ന് ബോംബെ മാർക്കറ്റിലെത്തുന്ന തൊപ്പികൾ അവിടെനിന്നാണ് കേരളത്തിലെ മാർക്കറ്റുകളിൽ എത്തിക്കുന്നത്. ചിലർ വീടുകളിൽ തയാറാക്കുന്ന തൊപ്പികൾ കടകളിൽ വിൽപനക്കായും എത്തിക്കുന്നുണ്ട്. ഒമാൻ പേരിലുള്ള തൊപ്പിക്കാണ് ആവശ്യക്കാർ ഏറെയെന്ന് കച്ചവടക്കാർ പറയുന്നു. പുതുതലമുറക്ക് ഇവയോടാണ് താൽപര്യം. അലിഫ്, ഫാറൂഖ് തുടങ്ങിയ പേരിലുള്ള തൊപ്പികളും വിപണിയിലുണ്ട്. കോട്ടൺ തുണിയിൽ തീർത്തിട്ടുള്ളതാണ് കൂടുതലും. വെള്ള നിറത്തിലുള്ളതിനാണ് പ്രിയം. എംബ്രോയ്ഡറി വർക്ക് ചെയ്‌ത തൊപ്പികളുമുണ്ട്. 20 രൂപ മുതൽ 400 രൂപവരെ വിലയുള്ള തൊപ്പികളാണ് വിപണിയിലുള്ളത്. പള്ളികൾ കേന്ദ്രീകരിച്ചും വിൽപന സജീവമാണ്. റമദാൻ കഴിഞ്ഞാൽ മദ്റസ തുറക്കുന്നതോടെ ചെലവ് കൂടുമെന്നും വ്യാപാരികൾ പറഞ്ഞു. മറ്റ് വസ്തുക്കളെപ്പോലെ തൊപ്പിക്കും വില കൂടിയിട്ടുണ്ട്. റെഡിമെയ്ഡ് തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനം ജി.എസ്.ടിയാണ്. തുണി തൊപ്പിക്ക് 12 ശതമാനം ജി.എസ്.ടി നൽകണമെന്നും വ്യാപാരികൾ പറയുന്നു. തുടർന്നാണ് വില കൂടിയതെന്ന് വ്യാപാരികൾ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.