ജില്ലാ ആശുപത്രി 'ഇവിടെ കാര്യങ്ങൾ ഞങ്ങൾക്ക് തോന്നുംപോലെ'

കൊല്ലം: ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ജില്ലാ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. മാധ്യമങ്ങളിൽ വാർത്ത വന്നാലും സൂപ്രണ്ടിനെയും മറ്റ് ഉന്നത ഉേദ്യാഗസ്ഥരെയും ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചാലും നമുക്കിതൊന്നും ബാധകമല്ലെന്ന നിലയിലാണ് അധികൃതരുടെ പെരുമാറ്റം. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കോടിക്കണക്കിന് രൂപയുെട നിരവധി പദ്ധതികളാണ് നിലവിൽ ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. ഇൗ പദ്ധതികൾ ഉപയോഗിച്ച് പുതിയകെട്ടിടങ്ങൾ പണിയുന്നതിന് പകരം പഴയതി​െൻറ ചിലഭാഗങ്ങൾ പൊളിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് അധികൃതർക്ക് താൽപര്യം. ഇത്തരം പണികൾ നടത്തി ലക്ഷങ്ങൾ കമീഷൻ ഒപ്പിച്ചെടുക്കുന്നതായും ആക്ഷേപമുണ്ട്. ഇതിന് ഉദാഹരണമാണ് ജില്ലാ ആശുപത്രി ഡയാലിസിസ് യൂനിറ്റിന് എതിർവശത്തെ പഴയകെട്ടിടത്തിൽ ഒ.പി ക്രമീകരിക്കുന്നതി​െൻറ ഭാഗമായി നടക്കുന്ന പണികൾ. ചെറിയ ചില പൊളിക്കലുകളും വാതിലുകളുെട പുനർനിർമാണവും മറ്റുമൊക്കെയാണ് ഇവിടെ നടക്കുന്നത്. ഒരുകോടി 25 ലക്ഷം രൂപയുടെ ആർദ്രം പദ്ധതി പ്രകാരമുള്ള പ്രവർത്തിയാണിത്. നേരത്തെ ഡയാലിസിസ് യൂനിറ്റിന് മുമ്പിൽ അഞ്ചുലക്ഷം ഉപയോഗിച്ച് പണികഴിപ്പിച്ചിരുന്ന വെയിറ്റിങ് ഷെഡ് ഇപ്പോൾ പൊളിച്ചിട്ടിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ മരുന്നുകൾ അടക്കം സൂക്ഷിക്കാനുപയോഗിക്കുന്ന സ്റ്റോർ റൂമി​െൻറ നവീകരണപ്രവർത്തനങ്ങളും നിലവിൽ നടക്കുന്നുണ്ട്. സ്റ്റോർ റൂമി​െൻറ ജനലുകളിൽ തടിക്ക് പകരം ഫ്ലൈവുഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ പെയിൻറടിച്ച് തടിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തികൾ നടത്തിയിട്ടുള്ളത്. ഇത്തരത്തിൽ ആർദ്രം പദ്ധതിയിൽ നിന്നടക്കമുള്ള കോടികൾ വകമാറ്റി ചെലവഴിക്കുന്നതായും ആരോപണമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ആശുപത്രി കമ്പ്യൂട്ടർവത്കരിച്ചിരുന്നെങ്കിലും ഒ.പി അടക്കമുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം പേനയും പേപ്പറും തിരിച്ചെത്തി. ചിലയിടങ്ങളിലെ കമ്പ്യൂട്ടറുകൾ എവിടെയാണെന്ന് പോലും അറിയാത്ത സാഹചര്യമാണുള്ളത്. വിവിധ ഭാഗങ്ങളിൽ ഡ്രെയിനേജ് തകർന്ന് കക്കൂസ് മാലിന്യം അടക്കമുള്ളവ പൊട്ടിയൊലിച്ചിട്ടുണ്ട് കെട്ടിടങ്ങളിലെ വിവിധഭാഗങ്ങളിൽ ചോർച്ചയുണ്ട്. ഇതൊന്നും പരിഹരിക്കാൻ അധികൃതർ തയാറാവുന്നില്ല. ജില്ലാ ആശുപത്രിയുടെ ബ്ലഡ് ബാങ്ക് ലൈസൻസ് 2012ൽ റദ്ദായതാണ്. തുടർന്ന് ഇത്രയുംകാലം ബ്ലഡ് ബാങ്കി​െൻറ പ്രവർത്തനം ലൈസൻസ് ഇല്ലാതെയായിരുന്നു. ഇൗ വിഷയത്തിൽ മുൻ സൂപ്രണ്ടിനെ ആറുമാസം മുമ്പ് ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. നടപടികൾ പൂർത്തിയായെന്നും ഉടൻ ലൈസൻസ് കിട്ടുമെന്ന പതിവ് പല്ലവിയാണ് നിലവിലെ സൂപ്രണ്ടിനും പറയാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.