സി. കേശവൻ സ്മാരക തപാൽ സ്​റ്റാമ്പ് പുറത്തിറക്കി

തിരുവനന്തപുരം: അനീതിക്കും അസമത്വത്തിനുമെതിരായ സന്ധിയില്ലാ പോരാട്ടമാണ് ത​െൻറ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്ന് സി. കേശവനെ വ്യത്യസ്തനാക്കുന്നതെന്ന് ഗവര്‍ണര്‍ പി. സദാശിവം. സി. കേശവന്‍ സ്മാരക തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹനന്മക്കുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന് രാഷ്ട്രീയം. തൊഴിലാളികള്‍ക്കുള്ള കുറഞ്ഞകൂലി കേരളം പരിഷ്‌കരിച്ച ഈ സമയത്ത് 1951ല്‍ കുറഞ്ഞകൂലി നിശ്ചയിച്ച സി. കേശവനെ ആദരിക്കുന്നത് പ്രസക്തമാണെന്നും ഗവർണർ പറഞ്ഞു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. യുക്തിചിന്തയിലൂന്നിയ പുരോഗമന രാഷ്ട്രീയത്തി​െൻറ വക്താവായിരുന്നു കേശവനെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേകപ്രഭാഷണം നടത്തി. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് ആശംസയര്‍പ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് സ്വാഗതവും സി. കേശവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഹാഷിം രാജന്‍ നന്ദിയും പറഞ്ഞു. സാംസ്‌കാരിക വകുപ്പാണ് സി. കേശവന്‍ ഫൗണ്ടേഷ​െൻറ സഹകരണത്തോടെ പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.