ഖുർആൻ പിറന്ന മാസം എന്നതിൽ കവിഞ്ഞ് ഒരു കാലഘട്ടത്തെ ഉദാത്തമായ മനുഷ്യസ്നേഹംകൊണ്ട് ഉത്തേജിപ്പിക്കാൻ കഴിഞ്ഞ നബിയെന്ന മഹാവ്യക്തിത്വത്തിനുള്ള പങ്കാണ് അതിപ്രധാനം. അതു ജീവിതത്തിന് ശാസ്ത്രീയവും ചരിത്രപരവുമായി വലിയ സംഭാവന നൽകി. ജീവിത്തിെൻറ സർവതോമുഖ അഭിവൃദ്ധിയെ, ആചാരനിഷ്ഠയെ പരിപോഷിപ്പിച്ച കാലഘട്ടമാണ് ഖുർആനിെൻറ പിറവി. അതിന്നും നിലനിന്നു പോകുന്നതിന് സംഘടിതമായ ഒരവബോധം സൃഷ്ടിക്കാൻ ഇസ്ലാം ശ്രമിച്ചതിെൻറ മതേതരമായ ഒരു ഘടകം നമുക്ക് മറക്കാനാവില്ല. മതം ജീവിതത്തിന് നൽകാവുന്ന മനുഷ്യത്വപരവും സമുന്നതവുമായ ഭാവസവിശേഷതകൾ അണുവിട തെറ്റാതെ തുടർന്ന് പോരാൻ ശക്തമായ പ്രവാചക ധിഷണക്ക് മാത്രമേ കഴിയൂ എന്ന് നമ്മെ ഈ മാസം മനസ്സിലാക്കിത്തരുന്നു. നിഷ്ഠയുടെയും സഹിഷ്ണുതയുടെയും എത്ര പാഠങ്ങൾ വിശപ്പിലൂടെയും അനുനിമിഷം നമ്മൾ പാലിക്കേണ്ട ജീവിതാവബോധത്തിലൂടെയും അനുവർത്തിക്കേണ്ടതുണ്ടെന്ന് ആചാരപരമായ ഘടകങ്ങളിലൂടെ നബി വചനങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. മതത്തിന് ഉപരിയായി മനുഷ്യനെന്നുള്ളതല്ല ജീവിതമെന്നുള്ളതാണ് ഖുർആൻ പഠിപ്പിക്കുന്ന തീക്ഷ്ണപാഠം. ജീവിതം ഒരു തുടർക്കണ്ണിയാണ്, ആ കണ്ണിയിലൂടെ വലിയ കാലഘട്ടത്തിലൂടെ സഞ്ചരിച്ച് ഇന്നോളം എത്തിയ ഇസ്ലാമിെൻറ അവബോധങ്ങളെ നമിക്കാതെ മറ്റൊരു മതത്തിനും നിലനിൽപ്പ് സാധ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.