ശാസ്താംകോട്ട തടാകജലം ലാബ് റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ല; മെഡിക്കൽ റിപ്പോർട്ട് വാങ്ങും -മന്ത്രി ശാസ്താംകോട്ട: ശുദ്ധജല തടാകത്തിലെ വെള്ളത്തിെൻറ സാമ്പിളുകൾ കോഴിക്കോട് സി.ഡബ്യു.ആർ.ഡി.എമ്മിെൻറ ലബോറട്ടറിയിൽ പരിശോധിച്ചതിെൻറ ഫലം ലഭിച്ചെന്നും അതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി മാത്യു ടി. തോമസ്. സാധാരണഗതിയിൽ കുടിവെള്ളത്തിൽ കാണാറുള്ളതിനപ്പുറം ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. തടാകത്തിലെ വെള്ളത്തെപ്പറ്റി പലവിധ പ്രചാരണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇൗ പരിേശാധനാഫലം ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിന് വിടാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഇത് ലഭിച്ചാലുടൻ പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. കുടിവെള്ളം ആയതിനാലാണ് വിദഗ്ധാഭിപ്രായം തേടുന്നത്. നിപ വൈറസ് ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ അത്തരം ഒരു മുൻകരുതൽ സ്വീകരിക്കുന്നു എന്നേയുള്ളൂ. തടാകത്തിലെ വെള്ളത്തിെൻറ പരിശുദ്ധിയെപ്പറ്റി പരിശോധനാ റിപ്പോർട്ടിൽ വിപരീത കണ്ടെത്തലുകൾ ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.