-പടം- തിരുവനന്തപുരം: നഗരത്തിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഗുളികകൾ വിൽപന നടത്തിവന്ന രണ്ടുപേർ എക്‌സൈസ് പിടിയിലായി. ഉള്ളൂർ പാറോട്ടുകോണം സ്വദേശികളായ പി.കെ എന്ന കണ്ണനെയും ചാള എന്ന ശരത്തിനെയുമാണ് 53 മയക്കുമരുന്ന് ഗുളികകളുമായി തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി.പി. പ്രവീണും സംഘവും കവടിയാർ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണിവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആറുമാസത്തിനിടെ 48 മയക്കുമരുന്ന് കേസുകളാണ് തിരുവനന്തപുരം എക്‌സൈസ് റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും കഞ്ചാവിനുപരിയായി മയക്കുമരുന്ന് ഗുളികകളുടെ ഉപഭോഗം വൻതോതിൽ വർധിച്ചുവരുന്നതായി കാണുെന്നന്ന് എക്സൈസ് അധികൃതർ അറിയിച്ചു. മയക്കുമരുന്നുകളുടെയും മറ്റ് ലഹരി വസ്തുക്കളുടെയും രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069413, 0471-2533791 നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരം അതീവരഹസ്യമായി സൂക്ഷിക്കുമെന്നും എക്‌സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.