കൊല്ലം: നിപ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം നൽകി. രോഗപ്രതിരോധ മാർഗങ്ങൾ വിശദീകരിക്കുകയും സ്വകാര്യ ആശുപത്രികളിൽ അണുനശീകരണം ശക്തിപ്പെടുത്തണമെന്നും ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും നിർദേശിച്ചു. ഐസൊലേഷൻ റൂമുകൾ, പനി ചികിത്സ ഒ.പി, വാർഡ് എന്നിവയും ഇവിടങ്ങളിൽ ക്രമീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സർക്കാർ തയാറാക്കിയ ചികിത്സാ മാർഗരേഖ പരിപാടിയിൽ വിശദീകരിച്ചു. ഇതിെൻറ പകർപ്പ് എല്ലാ സ്വകാര്യ ആശുപത്രികളിലേക്കും കൈമാറാൻ നിർദേശമുണ്ട്. രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ സ്രവം ശേഖരിക്കുന്ന രീതിയും സുരക്ഷാവസ്ത്രം ഉപയോഗിക്കേണ്ടവിധവും സംബന്ധിച്ച് പ്രായോഗിക പരിശീലനവുമുണ്ടായിരുന്നു. സ്രവം പരിശോധനക്കായി ഗവ. വിക്ടോറിയ ആശുപത്രിയിലാണ് നൽകേണ്ടത്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സി.ആർ. ജയശങ്കറിെൻറ നേതൃത്വത്തിൽ ഐ.എം.എ ഹാളിൽ നടത്തിയ പരിശീലനപരിപാടിയിൽ പ്രധാന സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് പുറമെ സർക്കാർ- സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും പങ്കെടുത്തു. ഫിഷറീസ് സെമിനാർ കൊല്ലം: മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളിൽ അറിവ് പകരുന്ന സെമിനാറുകൾ വ്യാഴാഴ്ച ആശ്രാമം മൈതാനത്തെ നവകേരളം-2018െൻറ വേദിയിൽ നടക്കും. ഉച്ചക്ക് 12ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ടി.ടി.ഐ അപേക്ഷകൾ ജൂൺ എട്ടുവരെ കൊല്ലം: ജില്ലയിലെ ഗവ. എയ്ഡഡ് ടി.ടി.ഐകളിൽ (ഡി.എൽ.എഡ്) പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ എട്ടുവരെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസിൽ സ്വീകരിക്കും. വിജ്ഞാപനവും അപേക്ഷയും www.education.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.