കൊല്ലം: കുടിശ്ശിക ഉൾപ്പെടെ അവധിക്കാല വേതനം ലഭിക്കാത്തതുമൂലം സ്കൂൾ പാചകത്തൊഴിലാളികൾ പട്ടിണിയിലാണെന്ന് സ്കൂൾ ശുചീകരണ പാചകത്തൊഴിലാളി കോൺഗ്രസ് (െഎ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ് സേട്ട്. സ്കൂൾ പാചകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെ അവകാശങ്ങൾ സംബന്ധിച്ച തീരുമാനം സർക്കാർ ഉടൻ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ജൂൺ 18ന് സ്കൂൾ പാചകത്തൊഴിലാളികൾ സർക്കാറിനെതിരെ കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം കാലഘട്ടത്തിെൻറ അനിവാര്യത -ഷെയ്ഖ് പി. ഹാരിസ് കൊല്ലം: വർധിച്ചുവരുന്ന വർഗീയ ഫാഷിസത്തിനും ദലിത് പീഡനത്തിനുമെതിരെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണം കാലഘട്ടത്തിെൻറ അനിവാര്യതയാണെന്ന് ഷെയ്ഖ് പി. ഹാരിസ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് ലോക്തന്ത്രിക് ജനതാദളിലേക്ക് എത്തിയ ആർ.എസ്.പി നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ജില്ല സെക്രട്ടറി പൂവച്ചൽ നാസർ, കൊല്ലം ജില്ല സെക്രട്ടറി ബിജു ലക്ഷ്മികാന്തൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ. സുഗതൻ, എൻ. ഉത്തമൻ, മങ്ങാട് എ. രാജു, പി. ചന്ദ്രശേഖരൻപിള്ള, കെ.കെ. ചെല്ലപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.