കരുനാഗപ്പള്ളിയിൽ നിരവധി പേർക്ക്​ പേപ്പട്ടി‍യുടെ കടിയേറ്റ​ു

കരുനാഗപ്പള്ളി: നഗരസഭയിൽ മൂന്നാം ഡിവിഷനിൽ വീണ്ടും പേപ്പട്ടി ആക്രമണം. നിരവധിപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീേട്ടാടെയാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. മരുതൂർ കീഴക്കതിൽ മുകുന്ദൻപിള്ള, ഭാര്യ ബീന, കളത്തിൽ തറയിൽ സരോജിനിയമ്മ, സരസ്വതി, കുഴിക്കാലത്ത് വീട്ടിൽ ഫാത്തിമകുഞ്ഞ്, നൂറാട്ട് മോഹൻ, കാപ്പിൽ പുത്തൻവീട്ടിൽ ജോസഫ് എന്നിവരെ ജില്ലാ ആശുപത്രി, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ ബസ് കാത്തുനിന്ന നിരവധിപേർക്കും വഴിയാത്രക്കാർക്കും നായുടെ കടിയേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.