ജടായു എര്‍ത്ത്സ് സെൻറര്‍: രണ്ടാം ഘട്ടം ഉദ്ഘാടനം -ജൂലൈ നാലിന്​

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപമുള്ള കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സ​െൻററി​െൻറ രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1.75 കോടി രൂപ ചെലവഴിച്ച് പദ്ധതി പ്രവര്‍ത്തനത്തിന് അനിവാര്യമായ എ.ബി.സി ലൈനും 8.5 കോടി രൂപ ചെലവഴിച്ച് ഫുട്പാത്തുകള്‍ അടക്കമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡും നിർമിച്ചത് സംസ്ഥാന സര്‍ക്കാറാണ്. ആവശ്യമായ അനുമതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നല്‍കി. 30 വർഷത്തെ ബി.ഒ.ടി (ബില്‍ഡ്- ഓപറേഷന്‍- ട്രാന്‍സ്ഫര്‍) കാലാവധി കഴിഞ്ഞാൽ ഭൂമി സർക്കാറി​െൻറ സ്വന്തമാകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകള്‍ക്ക് വഴി തുറക്കുന്ന ഈ സംരംഭത്തില്‍ മുതല്‍മുടക്കിയതും നിർമാണപ്രവൃത്തികൾ നടത്തിയതും പ്രമുഖ ചലച്ചിത്രകാരൻ രാജീവ് അഞ്ചലി​െൻറ ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആൻഡ് പ്രോപര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡാണ്. നിേക്ഷപകരായി 150 ഓളം വിദേശ മലയാളികളുമുണ്ട്. മൂന്നു മണിക്കൂർ കാണാനാകുന്ന കാഴ്ചകൾക്ക് നിശ്ചിത കാലത്തേക്ക് ഒരാൾക്ക് ടിക്കറ്റ് നിരക്ക് 400 രൂപ (കേബിള്‍ കാര്‍ യാത്ര- 250 + പ്രവേശന ഫീസ് 150 രൂപ). പ്രവേശനഫീസ് ഭാവിയിൽ 600 രൂപയായി വർധിപ്പിക്കും. നാലു വർഷത്തിനുള്ളിൽ മുടക്ക് മുതൽ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണമുള്‍പ്പെടെ പാക്കേജിന് 2500 രൂപ. ജടായു ശില്‍പത്തി​െൻറ ഉള്ളിലെ മ്യൂസിയവും 6 D തിയറ്ററും നവംബറില്‍ നടക്കുന്ന മൂന്നാംഘട്ട ഉദ്ഘാടനത്തിലേ സജ്ജമാകൂ. പാറക്കെട്ടുകളുടെ ഇടയിലുള്ള ഗുഹാസങ്കേതത്തില്‍ ഒരുക്കുന്ന ആയുര്‍വേദ-സിദ്ധ ചികിത്സയും നവംബറില്‍ മാത്രമേ ആരംഭിക്കൂ. ഇതൊഴികെയുള്ള മറ്റെല്ലാം രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടർ പി. ബാലകിരണ്‍, ഇക്കോടൂറിസം ഡയറക്ടര്‍ പി.പി. പ്രമോദ്, രാജീവ് അഞ്ചല്‍ എന്നിവരും സന്നിഹിതരായിരുന്നു പ്രത്യേകതകൾ: അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രം സമുദ്രനിരപ്പില്‍നിന്നും 1000 അടി ഉയരത്തിൽ ശില്‍പം നിർമാണ ചെലവ് 100 കോടി രൂപ മൊത്തം വിസ്തൃതി 65 ഏക്കര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി.ഒ.ടി സംരംഭം സ്വിറ്റ്സര്‍ലൻഡിൽ നിർമിച്ച കേബിള്‍ കാര്‍ സംവിധാനം ഹെലികോപ്ടര്‍ ലോക്കല്‍ ഫ്ലൈയിങ് രണ്ട് ഹെലികോപ്ടറുകള്‍ക്കുള്ള ഹെലിപാഡും അനുബന്ധ സൗകര്യങ്ങളും പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന ജടായു അഡ്വഞ്ചര്‍ പാര്‍ക്ക് വിവിധ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വിസ് സൗകര്യം ഉടൻ സാസ്കാരിക ടൂറിസത്തിന് ഊന്നല്‍ നല്‍കി കലാവിരുന്നുകൾ സാഹസിക വിനോദത്തില്‍ താല്‍പര്യമുള്ള സംഘങ്ങൾക്ക് അഡ്വഞ്ചര്‍ പാര്‍ക്കിൽ പ്രവേശനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.