റോഡ് തകർന്നിട്ട് വർഷങ്ങൾ; ദുരിതം ഇരട്ടിയാക്കി വെള്ളക്കെട്ടും

കാവനാട്: തകർന്ന റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പട്ടിഞ്ഞാറേ കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിന് സമീപത്തുനിന്ന് മുതിരപ്പറമ്പ് പള്ളിയുടെ ഭാഗത്തേക്കുള്ള റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡിലെ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുമ്പോൾ ഇരുചക്രവാഹനയാത്രക്കാരും കുട്ടികളും അപകടത്തിൽപെടുകയാണെന്ന് നാട്ടുകാർ പറയുന്നു. തൊട്ടടുത്ത മുളങ്കാടകം ഗവ. എച്ച്.എസ്.എസിലേക്കും കേന്ദ്രീയ വിദ്യാലയത്തിലേക്കും മദ്റസയിലേക്കും നിരവധി കുട്ടികളാണ് ഇതുവഴി കടന്നുപോകുന്നത്. കൂടാതെ പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നവർക്കും തകർന്ന റോഡ് ബുദ്ധിമുട്ടുണ്ടാക്കുന്നു. രാജീവ്ഗാന്ധി അനുസ്മരണം ചിത്രം- കരുനാഗപ്പള്ളി: രാജീവ്ഗാന്ധിയുടെ 27ാമത് ചരമവാർഷികദിനം കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ആർ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എന്‍. അജയകുമാർ അധ്യക്ഷതവഹിച്ചു. മുനമ്പത്ത് വഹാബ്, മുരളി കളീക്കല്‍, ഡി. ചിദംബരന്‍, ശശിധരന്‍പിള്ള, എസ്. ജയകുമാര്‍, ജനാർദനന്‍പിള്ള, കല്ലേലിഭാഗം ബാബു, കുന്നേല്‍രാജേന്ദ്രന്‍, കെ.എ. ജവാദ്, ടി.പി. സലീംകുമാര്‍, എന്‍. സുഭാഷ്‌ബോസ്, സെവന്തി കുമാരി, നദീറ, ജോണ്‍സണ്‍ വര്‍ഗീസ്, പ്രദീപ് വാര്യത്ത്, സി.പി. പ്രിന്‍സ്, കെ.ആര്‍. സന്തോഷ്ബാബു, നജീം മണ്ണേല്‍, സത്താര്‍, കോടിയാട്ട് രാമചന്ദ്രന്‍പിള്ള, രതീദേവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.