ഡോ. കഫീല്‍ഖാ​െൻറ നല്ല മനസ്സിന് നന്ദിയെന്ന്​ കെ.കെ. ശൈലജ

തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച പ്രദേശത്ത് സേവനമനുഷ്ഠിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഗോരഖ്പൂര്‍ ആശുപത്രിയിലെ ഡോ. കഫീല്‍ഖാന് ആരോഗ്യ വകുപ്പി​െൻറ നന്ദിയെന്ന് മന്ത്രി കെ.കെ. ശൈലജ. നല്ലമനസ്സുള്ള സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ ധാരാളമുണ്ടെന്നതിന് തെളിവാണ് ഡോ. കഫീല്‍ഖാ​െൻറ വാഗ്ദാനം. എന്‍.സി.ഡി.സി., ഡല്‍ഹിയിലെ എയിംസ് ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള വലിയ സംഘം സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് അസുഖം കാണുന്നത്. അതിനാല്‍ തന്നെ കഫീല്‍ഖാ​െൻറ സേവനം മറ്റൊരവസരത്തില്‍ ഉപയോഗപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.