നാട്ടുകാർക്ക്​ ആശങ്ക; വവ്വാലുകളിൽ നിന്ന്​ സാമ്പിൾ ശേഖരിച്ചു

െകാല്ലം: കോഴിക്കോെട്ട നിപ വൈറസ് മരണങ്ങളെത്തുടർന്ന് നിരവധി പേർ ഫോണിൽ വിളിച്ച് ആശങ്ക അറിയിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ കലക്ടറേറ്റിന് സമീപത്തെ മരത്തിലെ വവ്വാലുകളിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചു. നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണവകുപ്പ് രൂപവത്കരിച്ച ദ്രുതകർമസേനയിലെ ഡോക്ടർമാരാണ് പരിശോധന നടത്തിയത്. പഴങ്ങൾ കഴിക്കുന്ന ഇനത്തിൽെപട്ടവയാണ് ഇവിടത്തെ വവ്വാലുകൾ. സാധാരണ വവ്വാലുകൾ പരമാവധി 30 കിലോമീറ്റർ ചുറ്റളവിലാണ് രാത്രിസഞ്ചാരം നടത്തുക. ഇൗ ചുറ്റളവിൽ മൃഗങ്ങൾക്കോ മനുഷ്യർക്കോ രോഗബാധ റിപ്പോർട്ട് െചയ്യാത്ത സാഹചര്യത്തിൽ ഇവിടെ കാണുന്ന വവ്വാലുകൾ അപടകാരികളല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ചീഫ് വെറ്ററിനറി ഒാഫിസർ ഡോ.കെ.കെ. തോമസ്, സീനിയർ വെറ്ററിനറി സർജൻമാരായ ഡോ.ഡി.ഷൈൻകുമാർ, ഡോ.ബി.അജിത്ബാബു, ഡോ.പി.അജിത് എന്നിവർ പരിശോധകസംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.