ലോക് അദാലത്​ ഉത്തരവ്: സർക്കാർ നിലപാട് തെറ്റെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ലീഗൽ സർവിസ് അതോറിറ്റീസ് ആക്ട് പ്രകാരം രൂപവത്കരിച്ച ലോക് അദാലത്തിൽ എടുക്കുന്ന തീരുമാനം കോടതി ഉത്തരവ് പോലുള്ള രേഖയാണെന്നും അത് നടപ്പാക്കാൻ സർക്കാറിന് ബാധ്യതയില്ലെന്ന തർക്കം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഹരിപ്പാട് ഗ്രാമപഞ്ചായത്തിൽ യു.ഡി ക്ലർക്കായിരിക്കെ മരിച്ച എം. രവീന്ദ്രനാഥ​െൻറ കുടുംബ പെൻഷൻ രണ്ടാം ഭാര്യക്ക് ലഭിക്കണമെന്ന കേസിൽ ലോക് അദാലത് ഉത്തരവ് സർക്കാർ അനുസരിക്കണമെന്നാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. ആലപ്പുഴ കരുവാറ്റ സ്വദേശിനി എൽ. രമണി കമീഷനിൽ നൽകിയ പരാതിയിലാണ് ഉത്തരവ്. പഞ്ചായത്ത് ഡയറക്ടർ ഹാജരാക്കിയ റിപ്പോർട്ടിൽ 1999 മേയ് 21ലെ സർക്കാർ ഉത്തരവ് പ്രകാരം ആദ്യവിവാഹബന്ധം നിയമാനുസൃതം വേർപ്പെടുത്തുകയും രണ്ടാം വിവാഹം നിയമാനുസരണം നടത്തുകയും ചെയ്താൽ മാത്രമേ ആദ്യഭാര്യ ജീവിച്ചിരിക്കെ, രണ്ടാം ഭാര്യക്ക് കുടുംബപെൻഷൻ ലഭിക്കാൻ അർഹതയുള്ളൂവെന്ന് പറയുന്നു. കാർത്തികപ്പള്ളി തഹസിൽദാർ നൽകിയ അവകാശ സർട്ടിഫിക്കറ്റിൽ പരാതിക്കാരിയായ രമണി രവീന്ദ്രനാഥി​െൻറ രണ്ടാംഭാര്യയാണ്. കാർത്തികപ്പള്ളി ലീഗൽ സർവിസ് അതോറിറ്റി രൂപവത്കരിച്ച ലോക് അദാലത്തിൽ പരാതിക്കാരിയും രവീന്ദ്രനാഥി​െൻറ ആദ്യഭാര്യയും മറ്റ് അവകാശികളും തമ്മിൽ പരാതി വിഷയത്തിൽ തീരുമാനം എടുത്തതായി കമീഷൻ നിരീക്ഷിച്ചു. രവീന്ദ്രനാഥി​െൻറ സർവിസ് ആനുകൂല്യങ്ങൾ പരാതിക്കാരി രമണിക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ലഭിക്കുന്നതിന് ആദ്യഭാര്യയും മക്കളും സമ്മതം നൽകിയതായി ലോക് അദാലത്തി​െൻറ ഉത്തരവിലുണ്ടെന്ന് കമീഷൻ വിലയിരുത്തി. പി.എൽ.പി നമ്പർ 99/2008 എന്ന അദാലത് കേസിലെ ഉത്തരവ് പ്രകാരം പരാതിക്കാരിക്കും മക്കൾക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്. ആശ്രിതനിയമനത്തിലെ ജോലി ആദ്യ ഭാര്യയിലെ മകന് നൽകണമെന്നുമുണ്ട്. ഇൗ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ പരാതിക്കാരിക്ക് കുടുംബപെൻഷൻ അനുവദിക്കാെമന്ന് കമീഷൻ നിർദേശിച്ചു. ഇതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കണമെന്ന് കമീഷൻ പഞ്ചായത്ത് ഡയറക്ടർക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.