എസ്.എസ്.എല്‍.സി: വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

കൊല്ലം: മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്‌ സ്‌കൂളുകളിൽനിന്ന് എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ 81 വിദ്യാർഥികളെ കൊല്ലം ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ എം. മുകേഷ് എം.എല്‍.എ അനുമോദിച്ചു. കൗണ്‍സിലർ എസ്. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ആര്‍. വിജയന്‍, ജെ. ഷാജി, ശശികുമാർ എന്നിവർ സംസാരിച്ചു. അഞ്ചാലുംമൂട് ഗവ. ഹൈസ്‌കൂളിലെ ഹിമാ ശ്യാം എന്ന കാഴ്ചവൈകല്യമുള്ള വിദ്യാർഥിനിയെ വീട്ടിലെത്തി എം.എല്‍.എ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.