ഒരേസമയം രണ്ട് മുന്‍ഗണന കാര്‍ഡുകളില്‍ പേര്​; രണ്ടുപേരെ താലൂക്ക് സ​ൈപ്ല ഓഫിസര്‍ പിടികൂടി

വള്ളക്കടവ്: കര്‍ശന വിലക്ക് ഉണ്ടായിട്ടും ഒരേസമയം രണ്ട് മുന്‍ഗണന കാര്‍ഡുകളില്‍ പേരുകള്‍ ചേര്‍ത്ത് റേഷന്‍ സാധനങ്ങള്‍ വാങ്ങിയിരുന്നവരെ താലൂക്ക് സൈപ്ല ഓഫിസര്‍ പിടികൂടി. മംഗലാപുരം താലൂക്കിലെ രണ്ട് റേഷന്‍ കടകളിലെ മുന്‍ഗണന കാര്‍ഡുകളില്‍ പേരുണ്ടായിരുന്ന അശോക് കുമാര്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ രണ്ട് റേഷന്‍കടകളിലെ മുന്‍ഗണന കാര്‍ഡുകളില്‍ പേരുണ്ടായിരുന്ന ജയലക്ഷ്മി എന്നിവരെയാണ് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫിസര്‍ എ. ഷാനവാസ് പിടികൂടിയത്. നിയമവിരുദ്ധമായി പത്ത്മാസം രണ്ടുകാര്‍ഡുകളിലായി റേഷന്‍സാധങ്ങള്‍ വാങ്ങിയതിന് ഒരുകാര്‍ഡില്‍ വാങ്ങിയ സാധനത്തി​െൻറ സര്‍ക്കാര്‍ വിലയായ 1400 രൂപ അശോക് കുമാറില്‍നിന്നും 1260 രൂപ ജയലക്ഷ്മിയില്‍നിന്നും പിഴ ഈടാക്കി. ഇത്തരത്തില്‍ രണ്ട് കാര്‍ഡുകളില്‍ പേരുള്ളവരെ കണ്ടത്താനുള്ള പരിശോധനകള്‍ കർക്കശമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.