ക്ഷീരകര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മൃഗസംരക്ഷണ സെമിനാര്‍

കൊല്ലം: ആറുമാസം കൊണ്ട് 40 കിലോഗ്രാം തൂക്കം എത്തുന്ന ബ്രോയിലര്‍ ആടുകളുടെ ചിത്രം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവയെക്കുറിച്ച് കൂടുതലറിയാനുള്ള ആകാംക്ഷയിലായി കര്‍ഷകര്‍. ആടുകളെ സ്വന്തമാക്കാനും പരിപാലിക്കാനുമുള്ള വഴികള്‍ തേടിയവര്‍ക്കുമുന്നില്‍ പുതിയ അറിവുകളുടെ വിപുലശേഖരമാണ് തുറന്നത്. സംസ്ഥാനസര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന നവകേരളം -2018 പ്രദര്‍ശനമേളയോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി. ജില്ലയുടെ വിവിധ ഭാഗങ്ങളി ല്‍നിന്നെത്തിയ നൂറോളം കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു. ക്ലേശരഹിതമായ മൃഗ--പക്ഷി പരിപാലനം, െൈഹടെക് ഫാമുകളുടെ നിര്‍മാണ രീതി, കാലിവളര്‍ത്തല്‍ സംരംഭങ്ങളുടെ ധനസ്രോതസ്സുകള്‍, മുട്ടക്കോഴി-കാട വളര്‍ത്തല്‍ യൂനിറ്റുകളുടെ ലൈസന്‍സ് നിയമങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ വിശദമാക്കി. ജില്ലപഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. വൈകീട്ട് കര്‍ഷകര്‍ക്കായി പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ക്ഷീരവികസനവകുപ്പ് ജില്ല മേധാവി സി. രവീന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടര്‍മാരായ ഡോ. ബി. അജിത് ബാബു, ഡോ. ഡി. ഷൈന്‍ കുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ബി.ജി. സിബി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.