കബഡി പരിശീലനം

ചാത്തന്നൂർ: ഇന്ത്യൻ കബഡി ടീം പരിശീലകനായ ഉദയകുമാറി​െൻറ നേതൃത്വത്തിൽ ഡാലിയ ക്ലബ് വേനൽക്കാല പരിശീലന ക്യാമ്പ് നടത്തി. സമാപന സമ്മേളനവും കുടുംബസംഗമവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഡാലിയ ചെയർമാൻ ബി. പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. കബഡി അസോസിയേഷൻ സെക്രട്ടറി വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച പാർലമെേൻററിയനായി തെരെഞ്ഞടുക്കപ്പെട്ട പ്രേമചന്ദ്രൻ എം.പി, സാമൂഹിക സേവകനായ റുവൽസിങ്, നർത്തകി ആതിര എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡാലിയ പ്രസിഡൻറ് സുഗതൻ, രാജേന്ദ്രൻപിള്ള, വാർഡ് അംഗങ്ങളായ ഷിബു, സിമ്മിലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.