എം.സി.ജെ പ്രവേശന പരീക്ഷാ തീയതി പുനഃപരിശോധിക്കണം -ഫ്രറ്റേണിറ്റി കൊല്ലം: കേരള, കാലിക്കറ്റ് സർവകലാശാലകളുടെ മാസ് കമ്യൂണിക്കേഷൻ ജേണലിസം(എം.സി.ജെ) പി.ജി പ്രവേശന പരീക്ഷ മേയ് 24ന് ഒരേ ദിവസം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് എസ്.എം. മുഖ്താർ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ നടന്ന കാമ്പസ് ഓറിയേൻറഷൻ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. ഇൗ സാഹചര്യത്തിൽ കേരള സർവകലാശാല പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം. ജില്ലാ സെക്രേട്ടറിയറ്റ് അംഗം ഫയറൂസ് ജലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സാബിർ, ജില്ലാ സെക്രേട്ടറിയറ്റ് അംഗം അംജദ് അമ്പലംകുന്ന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജൂസൈന ഫാത്തിമ, ഹന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.