23ാം വയസ്സിൽ മൂന്നാമത്തെ സിനിമക്ക്​ കാമറ ചലിപ്പിച്ച്​ രഞ്​ജിത് മുരളി

കോന്നി: 23ാം വയസ്സിൽ മൂന്നാമത്തെ സിനിമയുടെ രംഗങ്ങൾ അഭ്രപാളിയിലേക്ക് പകർത്തുകയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രഞ്ജിത് മുരളി. 19ാം വയസ്സ് മുതൽ മലയാള ചലച്ചിത്ര രംഗത്ത് സ്വതന്ത്ര ഛായാഗ്രാഹകനായി പ്രവർത്തിക്കുന്ന രഞ്ജിത് രണ്ടു സിനിമ പൂർത്തിയാക്കി. മലയാള സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ഛായാഗ്രാഹകനാണ് രഞ്ജിത്. അപ്രതീക്ഷിതമായാണ് ഈ ചെറുപ്പക്കാരൻ മലയാള സിനിമ ലോകത്ത് എത്തുന്നത്. എട്ടാം ക്ലാസ് മുതൽ കാമറമാൻമാരോടൊപ്പം ലൈറ്റ് ബോയിയായി ജോലി ചെയ്ത രഞ്ജിത് 20ാം വയസ്സിൽ ബി.എൻ. സജീർഷ സംവിധാനം ചെയ്ത 'എൽ.ബി.ഡബ്ല്യു' എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. 22ാം വയസ്സിൽ ഹൊറർ സിനിമക്കും കാമറ ചലിപ്പിച്ചു. ഇപ്പോൾ കോന്നി സ്വദേശിയായ ഷാബുസ് ഉസ്മാൻ സംവിധാനം ചെയ്യുന്ന 'വിശുദ്ധ പുസ്തക'ത്തി​െൻറ ചിത്രീകരണത്തിലാണ്. മനോജ് പുളിവേലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.