നഗരത്തിൽ അനധികൃത 'പേ ആൻഡ്​ പാർക്കിങ്​'; കണ്ണടച്ച്​ കോർപറേഷൻ

തിരുവനന്തപുരം: കോർപറേഷനെ നോക്കുകുത്തിയാക്കി നഗരത്തിൽ പലയിടത്തും അനധികൃത 'പേ ആൻഡ് പാർക്കിങ്' കേന്ദ്രങ്ങൾ. ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുള്ള ഇവിടങ്ങളിൽ നാലുചക്ര വാഹനങ്ങളിൽനിന്ന് ഈടാക്കുന്നത് മണിക്കൂറിന് നൂറുരൂപ വരെ. സ്വകാര്യ വ്യക്തികളുടെ വെറുതെ കിടക്കുന്ന വസ്തു വാടകക്കെടുത്താണ് അനധികൃത പിരിവ്. ആരാധനാലയങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അനധികൃത പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിയമ ലംഘനം കൺമുന്നിൽ നടന്നിട്ടും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കോർപറേഷൻ തയാറായിട്ടില്ല. കിഴക്കേകോട്ടയിൽ കോട്ടക്കകത്തും അരിസ്റ്റോ ജങ്ഷൻ, പാളയം തുടങ്ങിയ സ്ഥലങ്ങളിലുമാണ് അനധികൃത പേ ആൻഡ് പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നാലുചക്ര വാഹനങ്ങളിൽനിന്ന് 50 മുതൽ 100 രൂപവരെയും വലിയ വാഹനങ്ങളിൽനിന്ന് 50 മുതൽ 150 രൂപ വരെയുമാണ് പല സ്ഥലങ്ങളിലും ഈടാക്കുന്നത്. മണിക്കൂർ കൂടുന്നതിനനുസരിച്ച് നിരക്കും കൂടും. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഭക്തരാണ് അനധികൃത പാർക്കിങ് കേന്ദ്രങ്ങളിൽ കൊള്ളയടിക്കപ്പെടുന്നവരിൽ കൂടുതലും. റോഡുവക്കിൽ പാർക്കുചെയ്താൽ പൊലീസി​െൻറ പിഴവീഴും. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള മൾട്ടി െലവൽ പാർക്കിങ് കേന്ദ്രങ്ങൾ നഗരത്തിൽ പല സ്ഥലങ്ങളിലും നിർമിക്കുമെന്ന കോർപറേഷൻ വാഗ്ദാനം നടപ്പിലായില്ല. ഇതാണ് സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾക്ക് കോളാകുന്നത്. കേരള മുനിസിപ്പൽ ചട്ടപ്രകാരം പാർക്കിങ് കേന്ദ്രങ്ങൾ നടത്താനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങൾക്ക് മാത്രമാണ്. കൗൺസിൽ യോഗം നിശ്ചിയിക്കുന്ന നിരക്കുമാത്രമേ കോർപറേഷനോ കോർപറേഷൻ ഏർപ്പാടാക്കുന്ന കരാറുകാരനോ ഈടാക്കാൻ അവകാശമുള്ളൂ. ചട്ടത്തി‍​െൻറ 475 ാം വകുപ്പിൽ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ പാർക്കിങ് കേന്ദ്രങ്ങൾ നടത്താൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. വ്യാപാരശാലകൾ, ആശുപത്രികൾ തുടങ്ങി വൻകിട സ്ഥാപനങ്ങളിൽ കൂടുതൽ പാർക്കിങ് സ്ഥലം ഒരുക്കേണ്ടതുണ്ടെങ്കിൽ അപേക്ഷ ആറുമാസം മുമ്പ് കോർപറേഷനിൽ നൽകണം. കൗൺസിൽ യോഗ അനുമതി തേടിയ ശേഷം മാത്രമേ ഇത്തരം സംവിധാങ്ങൾക്ക് അനുമതി നൽകൂ. ഫീസ് പിരിവ് അനുവദിക്കില്ല. ഇത്തരം കർശനനിയമം നിലനിൽക്കേയാണ് നഗരത്തിലെത്തുന്നവരെ കൊള്ളയടിച്ച് അനധികൃത പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വൻകിട വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ചും അനധികൃത പാർക്കിങ് ഫീസ്കൊള്ള നടക്കുന്നുണ്ട്. കോർപറേഷൻ ഉടമസ്ഥതയിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി മൂന്നുരൂപയും നാലുചക്ര വാഹനങ്ങൾക്ക് 10 രൂപയും ഈടാക്കുമ്പോൾ അതി​െൻറ മൂന്നിരട്ടി തുക ഈടാക്കി നഗരവാസികളെ പിഴിയുകയാണ് അനധികൃത പാർക്കിങ് കേന്ദ്രങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കെട്ടിടത്തി​െൻറ തറ വിസ്തീർണമനുസരിച്ച് പാർക്കിങ് സ്ഥലം ഒരുക്കണമെന്നാണ് വ്യവസ്ഥ. കേരള മുനിസിപ്പൽ കെട്ടിട നിർമാണ വകുപ്പിലെ 34ാം ചട്ടപ്രകാരം പാർക്കിങ് സ്ഥലത്തിനുൾപ്പെടെയാണ് കെട്ടിടനിർമാണ പെർമിറ്റ് അനുവദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.