സ്​റ്റെൻറ്​ വിതരണം മുടങ്ങില്ല: കുടിശ്ശിക തീര്‍ത്തുവരുന്നു^ആശുപത്രി സൂ​​പ്രണ്ട്​

സ്റ്റ​െൻറ് വിതരണം മുടങ്ങില്ല: കുടിശ്ശിക തീര്‍ത്തുവരുന്നു-ആശുപത്രി സൂപ്രണ്ട് തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റ​െൻറ് വിതരണം മുടങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യമന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. 2017 ഒക്‌ടോബര്‍ വരെ വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക കൊടുത്തു തീർത്തിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു. അടുത്തയാഴ്ചയോടെ ഡിസംബര്‍ വരെയുള്ള കുടിശ്ശിക കൂടി തീര്‍ക്കും. തുടര്‍ന്ന് ഓരോ മാസത്തെയും തുക കൃത്യമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനതല മാമ്പഴക്കാലം സർഗാത്മക ക്യാമ്പിന് തുടക്കമായി തിരുവനന്തപുരം: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഈ വർഷത്തെ 'മാമ്പഴക്കാലം' സർഗാത്മക പരിപാടിയുടെ സംസ്ഥാന തല ക്യാമ്പിന് വേളി യൂത്ത് ഹോസ്റ്റലിൽ തുടക്കമായി. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടന്ന ജില്ലാതല ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുന്നത്. ജീവിത നിപുണത പരിശീലനത്തിലൂടെ നേതൃപാടവമുള്ള സർഗാത്മക യൗവന സൃഷ്ടിയാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിത്വവികസനത്തിലൂന്നിയ പരിശീലനങ്ങൾക്ക് നാഷനൽ ട്രെയിനർമാരായ സുജിത് എഡ്വിൻ പെരേര, ബ്രഹ്മാനായകം മഹാദേവൻ, സുമൻജിത്ത്മിഷ എന്നിവരാണ് നേതൃത്വം നൽകുന്നത്. നാടൻകലാ പരിശീലനം, ജനകീയഗാനങ്ങളുടെ പഠനം, പരിസ്ഥിതി പഠന യാത്ര, പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നാടകക്കളരി എന്നിവയും ക്യാമ്പി​െൻറ ഭാഗമായി നടക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.