ഹരജിയുമായെത്തിയ അഭിഭാഷകന്​ കോടതിയുടെ വിമർശനം

തിരുവനന്തപുരം: മൃഗസംരക്ഷണവകുപ്പിലെ ഡ്രൈവർ നിയമന വിഷയത്തിൽ വകുപ്പുതല നടപടി സ്വീകരിക്കാത്തതിനെതിരെ ഹരജിയുമായെത്തിയ അഭിഭാഷകന് കോടതിയുടെ രൂക്ഷവിമർശനം. നെയ്യാറ്റിൻകര നാഗരാജിനാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ വിമർശനം കേൾക്കേണ്ടിവന്നത്. അഭിഭാഷകനായ താങ്കൾക്ക് നിയമം അറിയാത്തതിനാലാണോ അതോ വ്യക്തിവൈരാഗ്യം തീർക്കാനാണോ സ്വകാര്യഹരജിയുമായി കോടതിയിൽ എത്തുന്നതെന്നും വിലപ്പെട്ട സമയം കളയരുതെന്നും കോടതി താക്കീത് നൽകി. അടുത്തമാസം കേസ് പരിഗണിക്കുമ്പോൾ അഴിമതി നിരോധന നിയമ പ്രകാരം നിലനിൽക്കുന്ന ഹരജിയാണോ ഇതെന്ന് വ്യക്തമാക്കാനും കോടതി നിർേദശിച്ചു. മൃഗസംരക്ഷണ വകുപ്പിൽ ടെമ്പററി ഡ്രൈവർ നിയമനം നടത്തിയതിൽ അഴിമതിയുണ്ട്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായിരുന്ന ആളിനെ മൃഗസംരക്ഷണ വകുപ്പിലും ഡ്രൈവറാക്കി. രണ്ട് ഡിപ്പാർട്മ​െൻറിൽ നിന്നും ഇയാൾ ശമ്പളം കൈപ്പറ്റിയിരുന്നു. ഇതിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്‌തിരുന്നു. വകുപ്പുതല നടപടി എടുക്കാതെ വകുപ്പുഡയറക്ടറും സെക്രട്ടറിയും ഒത്തുകളിക്കുന്നു, ഇതിനെതിരെ വിജിലൻസ് അന്വേഷണം വേണം-എന്നിവയായിരുന്നു അഡ്വ.നെയ്യാറ്റിൻകര നാഗരാജി​െൻറ ഹരജിയിലെ ആവശ്യങ്ങൾ. ഇത്തരം ആവശ്യങ്ങൾ വിജിലൻസ്കോടതിയുടെ പരിധിയിൽ വരുന്നതെങ്ങനെ എന്ന് കോടതി ആരാഞ്ഞു. ഇതിന് വ്യക്തമായ മറുപടി നൽകാൻ ഹരജിക്കാരന് സാധിച്ചില്ല. ഇതുകാരണം കോടതി ഹരജി പരിഗണിക്കുന്നത് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.