താരമായി സമൂസ

തിരുവനന്തപുരം: നോമ്പുതുറ വിഭവങ്ങളിൽ ഒന്നാമനാണ് സമൂസ. റമദാൻവിപണിയിൽ പതിവുപോലെ ഇക്കുറിയും താരം സമൂസ തന്നെ. നോമ്പ് തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാർ മുതൽ വൻകിട ഹോട്ടലുകൾ വരെ സമൂസ തയാറാക്കുന്ന തിരക്കിലാണ്. നോമ്പുതുറ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതായി സമൂസ മാറിയെന്നും കച്ചവടം പൊടിപൊടിക്കുകയാണെന്നും വ്യാപാരികൾ പറയുന്നു. തെക്കൻജില്ലകളിൽ ഒറ്റെപ്പട്ട സ്ഥലങ്ങളിലാണ് മുമ്പ് സമൂസ പരിചിതമായിരുന്നതെങ്കിൽ ഇപ്പോൾ നാട്ടുമ്പുറങ്ങളിലും വടയും പഴംപൊരിയും പോലെ ഇഷ്ടവിഭമായി മാറിക്കഴിഞ്ഞു. ഒരു വിഭാഗത്തി​െൻറ ഉപജീവനമാർഗം കൂടിയാണ് സമൂസ നിർമാണം. വീടുകളിലും വൻതോതിൽ സമൂസ തയാറാക്കി വിൽപന നടത്തുന്നുണ്ട്. നോമ്പുകാലമായതേടെ വൈകുന്നേരങ്ങളിൽ സമൂസവിൽപനകേന്ദ്രങ്ങളിൽ വൻ തിരക്കാണ്. വരി നിന്ന് വാങ്ങിപ്പോകുന്നവരെയും നഗരത്തിൽ കാണാം. വിൽപനക്ക് വലിയ സംവിധാനമൊന്നും കാണില്ല. ജങ്ഷനുകളിലും പള്ളികൾക്ക് മുന്നിലും കണ്ണാടിപ്പാത്രങ്ങളിൽ കച്ചവടം പൊടിപൊടിക്കും. മട്ടൻ, ബീഫ്, ചിക്കൻ, വെജിറ്റബിൾ സമൂസകളാണ് വിൽപനക്കുള്ളത്. മലബാർ, തലശേരി മോഡൽ സമൂസയും വിപണിയിലുണ്ട്. ചിലയിടങ്ങളിലെ പള്ളികളിലെ പ്രധാന നോമ്പുതുറ വിഭവമായി സമൂസ മാറിക്കഴിഞ്ഞു. ഇറച്ചിയും മസാലക്കൂട്ടും ചേർത്ത് സമൂസ തയാറാക്കുന്നതിനുള്ള മൈദമാവി​െൻറയും മറ്റുമുള്ള ഷീറ്റുകളും വിപണിയിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.