തട്ടത്തുമലയിൽ ജാഗ്രതോത്സവം സംഘടിപ്പിച്ചു

കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് തട്ടത്തുമല വാർഡിൽ 'ജാഗ്രതോത്സവം 2018' സംഘടിപ്പിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വായു, ജലം, മണ്ണ് സംരക്ഷണത്തിനായുള്ള പ്രവർ ത്തനങ്ങൾ ജാഗ്രതോത്സവത്തിൽ അവതരിപ്പിച്ചു. മാലിന്യനിർമാർജനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള വിവിധ പരിപാടികൾ ജാഗ്രതോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചു. വാർഡ് അംഗം ജി.എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗിരിജ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ല ഫാക്കൽറ്റി എം. സത്യശീലൻ 'ജാഗ്രതോത്സവം എന്ത്, എന്തിന്' എന്ന വിഷയത്തിലും ആരോഗ്യ പരിപാലനം ശുചിത്വത്തിലൂടെ എന്ന വിഷയത്തിൽ അടയമൺ പ്രാഥമികാരോഗ്യ കേന്ദ്രം ജെ.പി.എച്ച്. എൻ ശ്രീലത എന്നിവർ ക്ലാസെടുത്തു. എം. റഹിയാനത്ത്, കെ. രാജസേനൻ, ലിസ, ബിന്ദു, ഉഷകുമാരി, ജയകുമാരി എന്നിവർ സംസാരിച്ചു. സി.ഡി.എസ് അംഗം സുമംഗലാദേവി സ്വാഗതവും എ.ഡി.എസ് ചെയർപേഴ്സൺ അംബികകുമാരി നന്ദിയും പറഞ്ഞു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ്വരെ പഠിക്കുന്ന 50 വിദ്യാർഥികൾ ജാഗ്രതോത്സവത്തിൽ പങ്കെടുത്തു. ഭവനസന്ദർശനം നടത്തിയ വിദ്യാർഥികൾ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ നാട്ടുകാർക്ക് വിശദീകരിച്ചു. ഭവന സന്ദർശനത്തി​െൻറ ഭാഗമായി മാലിന്യപ്രശ്നങ്ങളും പരിഹാരവും സംബന്ധിച്ച് വിവരശേഖരണവും കുട്ടികൾ നടത്തി. ശേഖരിച്ചവിവരങ്ങൾ സംബന്ധിച്ച് അവലോകനവും വിദ്യാർഥികൾ സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.