നിയമപഠനത്തിനിടെ രാത്രികാലങ്ങളിൽ മോഷണം

നെയ്യാറ്റിൻകര: നിയമപഠനത്തിനിടെ രാത്രികാലങ്ങളിലാണ് എഡ്വിൻ മോഷണം നടത്തിവന്നത്. പാറശ്ശാലയിലെ നിയമവിദ്യാഭ്യാസ സ്ഥാപനത്തിൽ രണ്ടാം വർഷ നിയമ വിദ്യാർഥിയാണ് എഡ്വിൻ ജോസ്. വിദ്യാഭ്യാസത്തിനിടെയാണ് മോഷണം. തമിഴ്നാട്ടിലെ തിരുവട്ടാർ മരിയഗിരി കോളജിൽ എം.ബി.എ പഠനത്തിനിടെയാണ് പ്രതി മോഷണത്തിന് ആദ്യമായി ജയിലിലാകുന്നത്. ജയിൽവാസത്തിനുശേഷം പുറത്തിറങ്ങി വിദേശത്ത് പോയ പ്രതി അവിടെ കുറച്ചുകാലം ജോലി നോക്കിയശേഷം തിരികെവന്നാണ് പാറശ്ശാലയിൽ േലാ കോളജിൽ നിയമപഠനത്തിന് ചേർന്നത്. പഠനത്തിനിടെ ജയിലിലായ എഡ്വിൻ വീണ്ടും പുറത്തിറങ്ങി പഠനവും മോഷണവും തുടരുകയായിരുന്നു. പഠനാവശ്യത്തിനായി പാറശ്ശാലയിൽ മുണ്ടപ്ലാവിള ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന റൂമിൽനിന്ന് രാത്രികാലങ്ങളിൽ പുറത്തുപോകുന്ന എഡ്വിൻ ജോസ് പുലർച്ചെയാണ് മടങ്ങിവരാറുള്ളത്. ഓരോ ദിവസവും മോഷ്ടിച്ച വ്യത്യസ്ത ബൈക്കുകളിലാണ് കോളജിൽ വരാറുള്ളത്. മോഷ്ടിച്ച് കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചുവന്നത്. കൂട്ടുകാർക്കുപോലും സംശയം തട്ടാത്തതരത്തിലാണ് മോഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.