480 ഫിലി​പ്പീൻ വിദ്യാർഥികൾക്ക്​ ബിരുദം സമ്മാനിച്ചു

കൊല്ലം: ഫിലിപ്പീൻസിൽ 2013 ലുണ്ടായ ഹൈയാൻ ചുഴലിക്കാറ്റിന് ഇരയായ 480 വിദ്യാർഥികൾ മാതാ അമൃതാനന്ദമയിയുടെ 'എംബറേസിങ് ദ വേൾഡ്' എന്ന രാജ്യാന്തര മാനുഷിക സംഘടനയുടെ സഹായത്തോടെ ബിരുദധാരികളായി. ഫിലിപ്പീൻസിലെ ലെയ്റ്റ് ഓറിയൻറലിൽ നടന്ന ചടങ്ങിൽ ഇവർക്ക് ബിരുദം സമ്മാനിച്ചു. 6300 പേർ കൊല്ലപ്പെടുകയും 7.5 ലക്ഷം പേരുടെ കുടിയൊഴിയലിന് വഴിെവക്കുകയും ചെയ്ത ദുരന്തത്തെതുടർന്ന് നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാതാ അമൃതാനന്ദമയി 10 ലക്ഷം ഡോളർ നൽകിയിരുന്നു. തകർന്ന സ്കൂളുകൾ കെട്ടിപ്പടുക്കുന്നതിനും 530 വിദ്യാർഥികൾക്ക് പഠന സ്കോളർഷിപ്പുകൾ നൽകുന്നതിനുമായാണ് സംഭാവന ഉപയോഗിച്ചത്. ഇക്കൂട്ടത്തിലെ 480 വിദ്യാർഥികൾക്കാണ് ബിരുദം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.