ആര്‍.എസ്.എസ് പ്രവര്‍ത്തകന് മര്‍ദനം: നാലുപേര്‍ക്കെതിരെ കേസ്

അഞ്ചാലുംമൂട്: ആര്‍.എസ്.എസ് പ്രവര്‍ത്തകനെ മർദിച്ചതായി പരാതി. തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശി രതീഷിനാണ് (35) മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെ നീരാവില്‍ഭാഗത്താണ് സംഭവം. കണ്ടാലറിയാവുന്ന നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. മംഗല്യനിധി ഉദ്ഘാടനവും പ്രഭാഷണവും ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തി​െൻറ മുന്നോടിയായുള്ള മംഗല്യനിധി ശേഖരണത്തി​െൻറ ഉദ്ഘാടനവും 'ഹൈന്ദവ തത്വശാസ്ത്രം ആചാര്യന്‍ന്മാരുടെ കാഴ്ചപ്പാടില്‍' വിഷയത്തിലുള്ള രണ്ടാമത് പ്രഭാഷണവും സംവാദവും 20ന് പരബ്രഹ്മ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മംഗല്യനിധി ശേഖരണത്തി​െൻറ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പിയും ചികിത്സാ ധനസഹായവിതരണം ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയും മരണാനന്തര സാഹയ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണിയും നിര്‍വഹിക്കും. ക്ഷേത്രത്തി​െൻറ പരിധിയില്‍ വരുന്ന കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പെട്ട 52 കരകളിലെ 52 നിര്‍ധന യുവതികള്‍ക്കാണ് മംഗല്യഭാഗ്യം ഒരുക്കുന്നത്. ഉച്ചക്ക് രണ്ടിന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രഭാഷണവും തുടര്‍ന്ന് സംവാദവും നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥനും പ്രസിഡൻറ് പ്രഫ. എ. ശ്രീധരന്‍പിള്ളയും അറയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.