മക്കളെ കാര്‍ട്ടൂണുകളും ടി.വി പ്രോഗ്രാമുകളും കാണിക്കാറില്ല ^നടൻ വിനീത് കുമാര്‍

മക്കളെ കാര്‍ട്ടൂണുകളും ടി.വി പ്രോഗ്രാമുകളും കാണിക്കാറില്ല -നടൻ വിനീത് കുമാര്‍ തിരുവനന്തപുരം: മക്കളെ കാര്‍ട്ടൂണുകളും മറ്റ് ടി.വി പ്രോഗ്രാമുകളും കാണിക്കാറില്ലെന്ന് നടനും സംവിധായകനുമായ വിനീത് കുമാര്‍. അവര്‍ കാണേണ്ട പരിപാടികളും അനിമേഷന്‍ സിനിമകളും മറ്റ് സിനിമകളും താനാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കുട്ടി ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് കുമാര്‍. മക്കളുടെ ബുദ്ധിവികാസത്തിനും ചിന്തക്കും പറ്റുന്നതരത്തിലുള്ള സിനിമകളും ടി.വി പരിപാടികളും മാത്രമേ കാണിക്കൂവെന്നും മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള വിനീത് കുട്ടികളോട് പറഞ്ഞു. ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറര്‍ രാധാകൃഷ്ണന്‍, വൈസ് പ്രസിഡൻറ് അഴീക്കോടന്‍ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.