എസ്​.എ.പി ക്യാമ്പിൽ ത്വഗ്​രോഗം പടരുന്നു; നടപടിയെടുക്കാതെ അധികൃതർ ചൂടുകുരുവെന്ന്​ പറഞ്ഞ്​ ലാഘവത്തോടെ വിഷയം തള്ളി​െയന്ന്​

തിരുവനന്തപുരം: പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയിനികളിൽ ത്വഗ്രോഗം പടർന്നിട്ടും അധികൃതർ സംഭവം ഒളിച്ചുവെച്ചു. ക്യാമ്പിൽ 237 ട്രെയിനികളാണ് പരിശീലനത്തിലുള്ളത്. ഇതിൽ ഭൂരിപക്ഷം പേർക്കും 'ചെള്ളുചൊറി (സ്കാബീസ്) ബാധിച്ചെന്നാണ് വിവരം. എന്നാൽ, ഇത് ചൂടുകുരുവാണെന്നാണ് അധികൃതരുടെ ഭാഷ്യം. ദിവസങ്ങൾക്ക് മുമ്പാണ് ട്രെയിനികളിൽ ചിലരുടെ ശരീരത്തിൽ കുരുക്കൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അവിടെനിന്ന് കൂടുതൽ പരിശോധനക്കായി മെഡിക്കൽകോളജിേലക്ക് അയക്കുകയായിരുന്നു. മെഡിക്കൽകോളജിലെ പരിശോധനയിലാണ് ചെള്ളുചൊറിയെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. രോഗം പടരാന്‍ തുടങ്ങിയതോടെ ക്യാമ്പ് അധികൃതര്‍ ഡി.എം.ഒയെ അറിയിച്ചു. അതിനെതുടര്‍ന്ന് മെഡിക്കൽബോർഡ് സംഘം പരിശോധിച്ച് ചൂടുകുരുവാണെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നത്രെ. ഇത് ക്യാമ്പ് അധികൃതരുടെ സമ്മർദം കൊണ്ടാണെന്ന ആക്ഷേപവും ശക്തമാണ്. അതിനിടെ ക്യാമ്പിലെ 119 ട്രെയിനികളെ കഴിഞ്ഞദിവസം പച്ചപ്പാലോട് നീന്തലിന് കൊണ്ടുപോയി. ചൂടുകുരുവാണെന്ന് ട്രെയിനികൾ പറഞ്ഞെങ്കിലും ത്വഗ്രോഗമാണെന്ന് ചൂണ്ടിക്കാട്ടി നീന്തൽക്കുളം അധികൃതർ അവരെ അവിടെ ഇറങ്ങാൻ അനുവദിച്ചില്ല. ക്യാമ്പിനുള്ളിലെ ശുചിത്വമില്ലായ്മയാണ് രോഗം പടർന്നുപിടിക്കാൻ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവിടത്തെ ഡ്രെയിനേജ് പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. ഇതിൽ യാതൊരു നടപടിയും അധികൃതർ കൈക്കൊണ്ടില്ലത്രെ. മുന്‍കാലങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. കൊതുകിന് പുറമെ തെരുവുനായ്ക്കളും ഇവിടെ പെറ്റുപെരുകുകയാണ്. സ്‌കാബീസ് രോഗം പടരുന്നത് നായ്ക്കളില്‍നിന്നുള്ള ചെള്ളില്‍നിന്നും കൊതുകില്‍നിന്നുമാണെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു. രോഗം രൂക്ഷമായി പടരുേമ്പാഴും പരിഹാരം കാണുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.