വർണവിസ്മയങ്ങൾ തീർത്ത് ഐശ്വര്യയുടെ 'അറോറ'

തിരുവനന്തപുരം: മൂന്നുവയസ്സ് മുതൽ ഐശ്വര്യ(ഗൗരി) കാണുന്ന സ്വപ്നങ്ങൾക്ക് നിറംപകർന്നപ്പോൾ മ്യൂസിയം ആർട്ട് ഗാലറിയിൽ നടക്കുന്ന 'അറോറ' പിറന്നു. അക്രിലിക്കിലും എണ്ണച്ചായത്തിലും ജലച്ചായത്തിലും വരച്ച 50 ചിത്രങ്ങളിലൂടെ വർണങ്ങളുടെ താളത്തിനൊപ്പം നടക്കാനാണ് ഐശ്വര്യയുടെ ചിത്രപ്രദർശനം ക്ഷണിക്കുന്നത്. കുഞ്ഞുസങ്കൽപങ്ങളിൽ നിന്നായിരുന്നു ചെറുപ്പത്തിൽ വരച്ചുതുടങ്ങിയത്. ചിത്രങ്ങൾക്ക് പൂർണത ഉണ്ടാകണമെന്ന വാശിയില്ല. ഓരോവരയും മറ്റൊന്നിൽനിന്ന് വ്യത്യസ്തവുമാണ്. പതിനഞ്ചുകാരിയായ ഐശ്വര്യ വി.എസ് ചിത്രകാരിയിലേക്കുള്ള ത​െൻറ യാത്രയെക്കുറിച്ച് പറയുന്നു. രാത്രിയുടെ ഇരുട്ടിൽനിന്ന് പുലരിയുടെ വെളിച്ചത്തിലേക്കുള്ള പ്രകൃതിയുടെയും മുളങ്കാടുകളുടെയും പ്രയാണം, പൂർണചന്ദ്ര​െൻറയും സൂര്യ​െൻറയും ശോഭയിൽ അലംകൃതമാകുന്ന രാപ്പകലുകൾ, പുരാണ കഥാപാത്രങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള മ്യുറൽ ചിത്രങ്ങൾ, കഥകളിയും തെയ്യവുമടങ്ങുന്ന കലാരൂപങ്ങൾ, മാറിമറിയുന്ന ഋതുക്കളുടെ സഞ്ചാരം തുടങ്ങി വരകളുടെയും വർണങ്ങളുടെയും വിസ്മയലോകമാണ് ഐശ്വര്യയുടെ കാൻവാസുകൾ. ഒരുവർഷം മുന്നെ തുടങ്ങിയ പരിശ്രമങ്ങളുടെ ഫലമായാണ് 'അറോറ' ഒരുങ്ങിയത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 10ാംതരത്തിലേക്ക് പ്രവേശിക്കുകയാണ് ഈ കലാകാരി. കവടിയാർ 'വർണം' ചിത്രകലാ സ്ഥാപനത്തിലെ അധ്യാപകനായ രവീന്ദ്രൻ പുത്തൂരും പിതാവ് മാധ്യമപ്രവർത്തകനായ ആർ. സുരേഷുമാണ് പ്രചോദനം. മുരളീധരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്ത പ്രദർശനം ശനിയാഴ്ച അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.