റമദാൻ രുചിയായി നോമ്പുതുറക്ക്​ ഔഷധക്കഞ്ഞി

തിരുവനന്തപുരം: പലഹാരങ്ങൾ പലവിധം രൂപപ്പെെട്ടങ്കിലും നോമ്പുതുറയിലെ പ്രധാന വിഭവം നോമ്പ് കഞ്ഞിയാണ്. ഒൗഷധക്കൂട്ടാൽ പാകപ്പെടുത്തുന്ന ഇൗ കഞ്ഞി കുടിക്കാൻ മിക്ക പള്ളിയിലും വലിയ തിരക്കാണ് അനുഭവപ്പെടാറ്. മുൻ വർഷങ്ങളെപ്പോലെ ഇക്കുറിയും തലസ്ഥാന നഗരത്തിൽ പാളയം ജുമാമസ്ജിദിൽ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമടക്കം നോമ്പുതുറക്ക് ഇവിടം സൗകര്യപ്രദമായതിനാൽ വലിയ തിരക്കാണ് അനുഭവപ്പെടാറ്. നിരവധി കറിക്കൂട്ടുകളുടെയും ഔഷധങ്ങളുടെയും സമന്വയമാണ് പാളയത്തെ സ്‌പെഷല്‍ നോമ്പ് കഞ്ഞി. നോമ്പി‍​െൻറ ക്ഷീണമകറ്റുന്ന ഔഷധഗുണമാണ് കഞ്ഞിയെ വ്യത്യസ്തമാക്കുന്നത്. 30ഒാളം ചേരുവകള്‍ കൊണ്ടാണ് തയാറാക്കുന്നത്. അരിയും മഞ്ഞൾപ്പൊടിയും തേങ്ങയും കൊണ്ട് തയാറാക്കുന്ന നോമ്പുകഞ്ഞിയാണ് മുമ്പത്തെ രീതിയെങ്കിൽ ഇഞ്ചി, പച്ചമുളക്, തക്കാളി, മല്ലിയില, പുതിനയില, കറിവേപ്പില, മഞ്ഞൾപ്പൊടി, ചുക്ക്, ജീരകം, ഉലുവ, കടുക്, വറ്റൽമുളക്, ഏലക്ക, പട്ട, ഗ്രാമ്പ്, തേങ്ങ, അണ്ടിപ്പരിപ്പ്, നെയ്യ് തുടങ്ങി ഉപ്പ് വരെയുള്ള നിരവധി ചേരുവകളാൽ ഇന്ന് സമ്പുഷ്ടമാണ്. അവധിദിനങ്ങളിൽ ചെറിയ കുറവ് ഉണ്ടാകുമെങ്കിലും ഒരുദിവസം 1000- 1300വരെ പേർ നോമ്പ് തുറക്കായി പാളയത്തെത്തും. കഞ്ഞിക്കൊപ്പം കപ്പയോ പയറോ മറ്റ് വിഭവങ്ങളോ ഉണ്ടാകും. റമദാനിലെ എല്ലാ ദിവസവും കഞ്ഞി വിതരണം ഉണ്ടാകും. മണക്കാട്, തമ്പാനൂർ, ചാല, അട്ടക്കുളങ്ങര, വഴുതക്കാട്, കരമന, കേശവദാസപുരം, വള്ളക്കടവ്, പൂന്തുറ തുടങ്ങിയ ജുമാമസ്ജിദുകളിലും ഇത്തരത്തിൽ നോമ്പ് കഞ്ഞി വിതരണം മറ്റ് പള്ളികൾക്കൊപ്പം മുടക്കം കൂടാതെ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.