റേഷൻ കട താലൂക്ക് അധികൃതർ സസ്പെൻഡ് ചെയ്തു

വെഞ്ഞാറമൂട്: റേഷനരി വിതരണത്തിൽ തിരിമറി നടത്തിയെന്ന പരാതിയിൽ വേളാവൂരിലെ . എ.ആർ.ഡി 200 നമ്പർ കടയാണ് സസ്പെൻഡ് ചെയ്തത്. ഇ-പോസ് മെഷീൻ ഉപയോഗിച്ച് റേഷനരി വിതരണംനടത്തുന്നില്ലെന്ന പരാതിയെത്തുടർന്നാണ് താലൂക്ക് സപ്ലൈ ഓഫിസർ എസ്. ലാലുവി​െൻറ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനെത്തിയത്. പരിശോധനയിൽ 1400 കിലോ അരി തിരിമറി നടത്തിയതായി കണ്ടെത്തി. ഈ കടയിലെ കാർഡുടമകൾക്ക് കോലിയക്കോടുള്ള എ.ആർ.ഡി 199 നമ്പർ റേഷൻ കടയിൽനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.